പരിസ്ഥിതി ദിനാഘോഷം
Saturday, June 7, 2025 6:39 AM IST
അ​ഞ്ച​ൽ: പാ​ല​മു​ക്ക് എംഎ​സ്‌സി ​എ​ൽപി ​സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. പിടിഎ ​പ്ര​സി​ഡ​ന്‍റ് മ​നോ​ജും പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജി.​സ​ജി​യും ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ടു.​

സ്കൂ​ളി​ൽ സ്പെ​ഷ​ൽ അ​സം​ബ്ലി ന​ട​ത്തി ഹെ​ഡ്മാ​സ്റ്റ​ർ ജി.​സ​ജി പ​രി​സ്ഥി​തിദി​ന സ​ന്ദേ​ശം ന​ൽ​കി.
അ​ധ്യാ​പി​ക സോ​ണി പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​സ്ഥി​തി​ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ പോ​സ്റ്റ​റു​ക​ൾ നി​ർ​മി​ച്ച് പ്ര​ദ​ർ​ശ​നം ന​ട​ത്തി.

അ​ഞ്ച​ൽ : സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി​ൽ പ​രി​സ്ഥി​തി ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ഫ​ല വൃ​ക്ഷ​തൈ​ക​ൾ ന​ട്ട് ആ​ച​രി​ച്ചു.​പ്രി​ൻ​സി​പ്പാ​ൾ ഡോ. ​നി​ഷാ തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ർ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ട്ട​ത്. ഫാ. ​ര​ഞ്ജി മ​ണി​പ്പ​റ​മ്പി​ൽ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​നി​ല ജോ​ർ​ജ് ,അ​ധ്യാ​പ​ക​രാ​യ ഡോ. ​ബ്രി​ല്ല്യ​ന്‍റ് രാ​ജ​ൻ, ഡോ.​ക​ലാ​ദേ​വി, ഡോ. ​അ​ല​ക്സാ​ണ്ട​ർ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് കെ. ​പി. ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ല​യി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി റ്റി. ​ആ​ർ. ദി​പു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ.​സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​തവഹിച്ചു.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി.​ബി​നു വൃ​ക്ഷ തൈ ​ന​ട്ട് ഒ​രാ​ഴ്ച നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​സ്ഥി​തി വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു .

വൃ​ക്ഷ തൈ ​ന​ടീ​ൽ, വൃ​ക്ഷ തൈ ​വി​ത​ര​ണം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ തൈ ​വ​ച്ച് ന​ൽ​ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​

പ​ര​വൂ​ർ :എ​സ്എ​ൻവി ​ജിഎ​ച്ച് എ​സി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ എ​ച്ച് എം ​എ​സ്. പ്രീ​ത വി​ദ്യാ​ർ​ഥി​ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി പ​രി​സ്ഥി​തി ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സാ​ജ​ൻ , അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലും പ​രി​സ​ര​ത്തും വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും ചെ​യ്തു. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 വേ​പ്പി​ൻ​തൈ​ക​ൾ പ​ത്താം ക്ലാ​സി​ലെ ഒ​രു​കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് സ്കൂ​ളി​ലേ​ക്ക് ന​ൽ​കി.

അ​ഞ്ച​ൽ : അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി​ൽ കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് “പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും” എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും കൊ​ളാ​ഷ് നി​ർ​മാ​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ്പ്ര​ഫ. ഡോ. ​സു​ജു സി. ​ജോ​സ​ഫ് സെ​മി​നാ​ർ ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ർ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി സി​മി സാ​ജു, പ​രി​പാ​ടി ക​ൺ​വീ​ന​ർ ഡോ. ​വി​ദ്യ വി​ലാ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​റ: നെ​ടു​മ്പാ​യി​ക്കു​ളം എം ​എ​ൻ യുപി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ കു​ട്ടി​ക​ൾ ചൊ​ല്ലി. ക്ലാ​സ് ത​ല​ത്തി​ൽ പ​രി​സ്ഥി​തി ദി​ന പോ​സ്റ്റ​ർ നി​ർ​മാ​ണം , ച​ർ​ച്ച എ​ന്നി​വ ന​ട​ന്നു.

എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ഏ​ബ്ര​ഹാം ,വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഹ​ർ​ബാ​ൻ,സ്കൂ​ൾ മാ​നേ​ജ​ർ പാ​പ്പ​ച്ച​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ വൃ​ക്ഷ തൈ ​ന​ട്ടു പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി.

എ​ച്ച്എം ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ചേ​ർ​ന്നു വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു ഹ​രി​ത കാ​മ്പ​സ് ആ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു .കു​ട്ടി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ദീ​പ്തം എ​ന്ന പേ​രി​ൽ ശ​താ​ബ്‌​ദി ഫ​ല​വൃ​ക്ഷ തൈ ​ന​ട്ടു.​തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ര​ഹി​ത കാ​മ്പ​സ് ഭാ​ഗ​മാ​യി പ്ര​കൃ​തി ന​ട​ത്ത​വും ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത​നാ​പു​രം: ജ​ന്തു ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ (പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സു​വോ​ള​ജി ) നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട നു​ബ​ന്ധി​ച്ച് ആ​ച​രി​ച്ചു. “പ്ലാ​ന​റ്റ് വേ​ഴ്സ​സ് പ്ലാ​സ്റ്റി​ക്” എ​ന്ന ഈ ​വ​ർ​ഷ​ത്തെ ലോ​ക പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ആ​സ്പ​ദ​മാ​ക്കി​യും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

ഏ​ക​ദി​ന സെ​മി​നാ​ർ പു​ന​ലൂ​ർ ഡി​എ​ഫ്ഒ ഹാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ഏ​ബ്ര​ഹാം ത​ന്‍റെ ഗ​വേ​ഷ​ണ പ​രി​ച​യ സ​മ്പ​ത്തും പ​രി​സ്ഥി​തി ഇ​ന്ന് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും വി​ദാ​ർ​ഥി​ക​ളോ​ടു സം​വ​ദി​ച്ചു.സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​പൗ​ർ​ണ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​മി​നാ​ർ ക​ൺ​വീ​ന​ർ ഡോ.​ജെ​യ്സ്ൻ ജേ​ക്ക​ബ് വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ ഡോ.​ശ്രീ​ജ​യ് , കോ​ർ​ഡി​നേ​റ്റ​ർ ഡോ.​അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വൃ​ക്ഷ​തൈ​ക​ൾ ന​ടു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. “പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക്” എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യും, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി​യോ​ടു​ള്ള ബോ​ധം വ​ള​ർ​ത്തു​ക​യും, അ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും, അ​ധ്യാ​പ​ക​സം​ഘ​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.