എടക്കര: ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജ് വഴിക്കടവ് പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. നാരോക്കോവ്, തണ്ണിക്കടവ്, മുണ്ടപ്പൊട്ടി, ചക്കപ്പാടം, മേലെ മാമാങ്കര, കന്പളക്കല്ല്, വരക്കുളം, മൊടപൊയ്ക്ക, മുണ്ട, മണിമൂളി, രണ്ടാംപാടം, പൂവ്വത്തിപൊയിൽ, പുന്നക്കൽ, കാരക്കോട്, ആനപ്പാറ, പഞ്ചായത്തങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പര്യടനം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ എം. പ്രകാശൻ ഉദ്ഘാടനം പഞ്ചായത്ത്തല പര്യടനം ചെയ്തു.
സമാപനം ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. എ. അനസ്, കെ. രേണുക, അനിൽ നിറവിൽ, പി. രതീഷ്, ജസീർ കുരിക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സ്വരാജ് ഇന്ന് മൂത്തേടം പഞ്ചായത്തിൽ പര്യടനം നടത്തും.