എ​ല്ലാ​വ​രും എ​ഴു​തു​ന്നു, എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു പ​ദ്ധ​തി​ ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Friday, June 6, 2025 5:46 AM IST
എ​ട​ക്ക​ര: ’എ​ല്ലാ​വ​രും എ​ഴു​തു​ന്നു, എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു’ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച കി​ഡ്സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​മ​ൽ മു​ള​ങ്കാ​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ടാ​ജ് തോ​മ​സ്, ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആന്‍റോ വി. ​തോ​മ​സ്, ക്രൈ​സ്റ്റ് കിം​ഗ്് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ആ​ന്‍റ​ണി, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ക്രി​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​ഴു​ത്തി​ലും വാ​യ​ന​യി​ലും മു​ന്പ​ന്തി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.