തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് അ​ക്ര​മി​ച്ചു
Thursday, June 5, 2025 5:54 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് എ​സ്ഡി​പി​ഐ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മൂ​ത്തേ​ടം അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് അ​തി​ക്ര​മം.

എ​സ്ഡി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സാ​ദി​ഖ് ന​ടു​ത്തൊ​ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ൾ കീ​റി ന​ശി​പ്പി​ക്കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വാ​രി​വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗം ജൈ​സ​ലി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്ക​ര പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.