കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ന​ട​ത്തി
Thursday, June 5, 2025 5:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ സ​മ്മേ​ള​നം സി​ടി പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (വി​മ​ല​ൻ ന​ഗ​ർ) ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി. നാ​രാ​യ​ണ​ൻ ഡി​വി​ഷ​ൻ റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. പ്ര​ഭാ​ക​ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

മു​തി​ർ​ന്ന (80 വ​യ​സ് ക​ഴി​ഞ്ഞ) പെ​ൻ​ഷ​ന​ർ​മാ​രാ​യ ടി. ​മു​ഹ​മ്മ​ദ്കു​ട്ടി, പി. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. മേ​യ് 31 വി​ര​മി​ച്ച ഏ​ഴ് പേ​ർ​ക്ക് സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം ന​ൽ​കി. ഈ​യി​ടെ അ​ന്ത​രി​ച്ച പെ​ൻ​ഷ​ന​ർ വി​മ​ല​ന്‍റെ കു​ടും​ബ​ത്തി​ന് വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ന​ൽ​കി.

മാ​സ്റ്റ​ർ ട്ര​സ്റ്റ്, പെ​ൻ​ഷ​ൻ ഫ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, വൈ​ദ്യു​തി ബോ​ർ​ഡി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, ക്ഷാ​മ​ശ്വാ​സ, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു.

ജി​ല്ലാ ട്ര​ഷ​റ​ർ വാ​സു​ദേ​വ​ൻ എ. ​നാ​യ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​പി. ഹാ​ജി​റ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഹു​ൽ, വി.​പി. സു​രേ​ഷ് ബാ​ബു, സി. ​അ​ബ്ദു​ൾ സ​ലീം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ.​മോ​ഹ​ൻ​ദാ​സ്, ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പി. ​കൃ​ഷ്ണ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), കെ.​പി നാ​രാ​യ​ണ​ൻ (സെ​ക്ര​ട്ട​റി), എം.​എ​ൻ. രാ​മ​ൻ (ട്ര​ഷ​റ​ർ).