കോ​ഴി​ക്ക് വി​ല കു​റ​ച്ച​തി​ന് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ
Friday, June 6, 2025 5:46 AM IST
മ​ഞ്ചേ​രി: കോ​ഴി മാം​സം വി​ല​കു​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​യെ തൊ​ട്ട​ടു​ത്ത ക​ട​ക്കാ​ര​ൻ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​പ്ര​താ​പ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്തു.

തൃ​പ്പ​ന​ച്ചി പ​റ​ന്പി​ൽ സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ ഷ​മീം ഷി​ഹാ​ദ് (26)നെ​യാ​ണ് തൊ​ട്ട​ടു​ത്ത് കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന സാ​ദി​ഖ് ക​ത്തി കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​മീ​ർ (40)നും ​കൈ​യി​ൽ കു​ത്തേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 9.15നാ​ണ് സം​ഭ​വം. ഷ​മീം ഷി​ഹാ​ദി​ന്‍റെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.