എടക്കര: ഇടത് സ്ഥാനാര്‍ഥി എം. സ്വരാജ് എടക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. കാക്കപ്പരത, വെള്ളാരംകുന്ന്, മുസ്ലിയാരങ്ങാടി, തെയ്യംത്തുപാടം, നല്ലതണ്ണി, ഉദിരകുളം, മലച്ചി, പള്ളിപ്പടി, മണക്കാട്, കരുനെച്ചി, വെസ്റ്റ് പെരുങ്കുളം, പാര്ളി, പായിംപാടം, ശങ്കരകുളം, പാലേമാട് എന്നിവിടങ്ങളിലാണ് സ്വരാജ് പര്യടനം നടത്തിയത്.
പാര്‍ലിയില്‍ പര്യടനം ആരോഗ്യമന്ത്രി വീണ ജോര്‍ജും നല്ലംതണ്ണിയില് നടന് പി.പി. കുഞ്ഞികൃഷ്ണനും ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ എം. വിജിന്, ലിന്റോ ജോസഫ്, പ്രേംകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.