"ദു​ർ​ബ​ല​ന്‍റെ മു​ഖ​ത്ത് നോ​ക്കി യു​ഡി​എ​ഫ് തു​പ്പു​ന്നു'
Saturday, June 7, 2025 5:50 AM IST
നി​ല​മ്പൂ​ർ: ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​ക്കൂ​ലി​പ്പ​ണ​മാ​ണെ​ന്ന് ആ​ക്ഷേ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ദു​ർ​ബ​ല​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യാ​ണെ​ന്ന് ച​ന്ത​ക്കു​ന്നി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. 

പെ​ൻ​ഷ​ൻ നേ​ര​ത്തി​ന് കൊ​ടു​ക്കാ​ത്ത​തി​ൽ റി​ക്കാ​ർ​ഡി​ട്ട​വ​രാ​ണ്‌ യു​ഡി​എ​ഫു​കാ​ർ. പാ​വ​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​പ​മാ​നി​ക്ക​രു​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം കോ​ട​തി ക​യ​റ്റാ​നാ​ണ്‌ യു​ഡി​എ​ഫ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, ഇ. ​ജ​യ​ൻ, എ​ൻ.​ക​ണ്ണ​ൻ, എ​ൻ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.