വ​യോ​ധി​ക​ന് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കി പി​ങ്ക് പോ​ലീ​സ്
Friday, June 6, 2025 5:06 AM IST
മൂ​വാ​റ്റു​പു​ഴ : നി​രാ​ലം​ബ​നാ​യ വ​യോ​ധി​ക​ന് അ​ഭ​യ കേ​ന്ദ്ര​മൊ​രു​ക്കി മൂ​വാ​റ്റു​പു​ഴ​യി​ലെ പി​ങ്ക് പോ​ലീ​സ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ കു​മാ​ര(91) നാ​ണ് മൂ​വാ​റ്റു​പു​ഴ സ​ബ് ഡി​വി​ഷ​നി​ലെ പി​ങ്ക് പോ​ലീ​സ് എ​എ​സ്ഐ റ്റി.​ജെ. ഐ​സി മോ​ൾ, സി​പി​ഒ മേ​ഖ എ​സ്. നാ​യ​ർ, എ​എ​സ്ഐ സി​ന്ധു വേ​ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സ​സ്ഥ​ല​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി ​ന​ൽ​കി​യ​ത്.

ഒ​രു കാ​ൽ മു​റി​ച്ചു മാ​റ്റി കൃ​തൃ​മ​ക്കാ​ലു​മാ​യി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ഇ​രു​ന്നു നി​ര​ങ്ങി നീ​ങ്ങി​യ കു​മാ​ര​ൻ മൂ​വാ​റ്റു​പു​ഴ പി​ങ്ക് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​ഹാ​യ​ത്തി​ന് ആ​രു​മി​ല്ലാ​തെ നി​രാ​ലം​ബ​നാ​യി ക​ഴി​യു​ന്ന ആ​ളാ​ണെ​ന്നും ഭ​ക്ഷ​ണ​വും താ​മ​സ​സ്ഥ​ല​വും ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പി​ങ്ക് പോ​ലീ​സ് സം​ഘം മു​ള​ന്തു​രു​ത്തി ബ​ത്‌​ല​ഹേം ജ​റി​യാ​ട്രി​ക് കെ​യ​ർ ഹോം ​അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​ക​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫാ. ​അ​നി​ലും സം​ഘ​വും മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി വ​യോ​ധി​ക​നെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.