പച്ചപ്പകിട്ടിൽ പ​രി​സ്ഥി​തി ദി​നാചരണം
Friday, June 6, 2025 4:41 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളുടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ക​ലൂ​ര്‍ സെന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഹൈ​സ്‌​ക്കൂ​ളി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് വൃ​ക്ഷ​ത്തെ​ക​ള്‍ ന​ട്ടു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് സി.​ജി. രാ​ജ​ഗോ​പാ​ല്‍ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ല്‍​കി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐ പി.​പി. റെ​ജി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. വൃ​ക്ഷ​ത്തൈ​ക​ള്‍​ക്ക് സാ​ഹി​ത്യ, സാം​സ്‌​ക്കാ​രി​ക നാ​യ​ക​രു​ടെ പേ​രു​ക​ളാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ര​ട് ന​ഗ​ര​സ​ഭ 16-ാം ഡി​വി​ഷ​നി​ലെ പ​ച്ച​ത്തു​രു​ത്തി​ല്‍ വൃ​ക്ഷത്തൈ​ക​ള്‍ ന​ടു​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വ്, പ്ലാ​വ്, പേ​ര, ഞാ​വ​ല്‍, അ​മ്പ​ഴം, നെ​ല്ലി, ചാ​മ്പ, സ​പ്പോ​ട്ട തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഹ​രി​ത​കേ​ര​ളം മി​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തു നി​ര്‍​മാ​ണം സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഉദ്ഘാടനം ചെയ്തു. സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ത​രി​ശാ​യി കി​ട​ന്ന നാ​ല് സെ​ന്‍റ് വൃ​ത്തി​യാ​ക്കി​യാ​ണ് പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മി​ക്കു​ന്ന​ത്.

പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ല്‍ ക​ണി​ക്കൊ​ന്ന ന​ട്ടു​വ​ള​ര്‍​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് കൊ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഹാ​പ്പി​ന​സ് സ​ര്‍​ക്കി​ള്‍. ആ​ന​ന്ദ​ക​ര്‍​ണി​കാ​രം 2025 എ​ന്ന പേ​രി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ തു​ട​ക്ക​മി​ടു​ന്ന പ​ദ്ധ​തി ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. എം​ജി​എം ജി​എ​ച്ച്എ​സ് സ്കൂ​ളി​ല്‍ ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​ഷി​യോ പോ​ള്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​നി മ​നോ​ജ് അ​ധ്യ​ക്ഷ​യാ​യി.

ഗ​വ​. എ​ല്‍​പി​എ​സ് കോ​ത​കു​ള​ങ്ങ​ര​യി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജി​ത ഷി​ജോ​യ്, പീ​ച്ചാ​നി​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ‍ മ​നു നാ​രാ​യ​ണ​ന്‍, ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ല്‍ ല​ക്സി ജോ​യി, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ല്‍ പോ​ള്‍ ജോ​വ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ല്‍ ഷൈ​നി മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രും ഫ​ല​വൃ​ക്ഷ തൈ ​ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

മ​ല​യാ​റ്റൂ​ർ - നി​ലീ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​ത്തോ​ട് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ മാ​ത്രം 17 വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് 17 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി അ​വോ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​മ​ൽ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഫ്ലാ​ഷ് മോ​ബും പ്ലാ​സ്റ്റി​ക് അ​മി​തോ​പ​യോ​ഗ​ത്തി​നെ​തി​രെ ദൃ​ശ്യാ​വി​ഷ്കാ​ര​വും ന​ട​ത്തി. ഡെ​പ്യൂ​ട്ടി എ​സ്എം​ആ​ർ വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​ര്യ കൃ​ഷ്ണ,സി​സ്റ്റ​ർ ജോ​യ്‌​സ് മ​രി​യ സി​എം​സി, സി​സ്റ്റ​ർ അ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലു​വ യു​സി കോ​ള​ജി​ൽ ക​ലാ​ല​യം വൃ​ത്തി​യാ​ക്കി​യും ആ​യി​രം മ​ര​ങ്ങ​ൾ ന​ടു​ന്ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. കാ​മ്പ​സി​ൽ 15 സെ​ന്‍റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​വ​ർ​ണ ഉ​ദ്യാ​നം പ​ദ്ധ​തി ആ​രം​ഭി​ച്ചു

നെ​ടു​മ്പാ​ശേ​രി : വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഓ​രോ വീ​ട്ടി​ലും കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ മ​ർ​ക്ക​ന്‍റെ​യി​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വ​ർ​ണ ഉ​ദ്യാ​നം പ​ദ്ധ​തി ആ​രം​ഭി​ച്ചു.

മാ​ങ്കോ​സ്റ്റി​ൻ,ബ​നാ​ന ചി​ക്കു, മാ​ത​ളം,നി​ര​വ​ധി ഇ​നം മാ​വു​ക​ൾ,ചാ​മ്പ തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ളാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് സു​വ​ർ​ണ ഉ​ദ്യാ​നം പ​ദ്ധ​തി​ക്ക് മ​ർ​ക്ക​ന്‍റെ​യി​ൽ സൊ​സൈ​റ്റി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സു​വ​ർ​ണ ഉ​ദ്യാ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഔ​ഷ​ധ​ഫ​ല വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത​ര​ണ​വും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ജെ.​റി​യാ​സ് നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി.​ ത​രി​യ​ൻ അ​ധ്യക്ഷ​നായി.