കൊ​ച്ചി​യി​ല്‍ സു​സ്ഥി​ര അ​യ​ല്‍​ക്കൂ​ട്ട ബ​യോ ഗ്യാ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, June 6, 2025 5:16 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ​യും ഡോ​ണ്‍ ബോ​സ്‌​കോ സ്‌​നേ​ഹ ഭ​വ​ന്‍, കെ​പി​എം​ജി എ​ന്നീ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര അ​യ​ല്‍​ക്കൂ​ട്ട ബ​യോ​ഗ്യാ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ള്ളു​രു​ത്തി​യി​ലെ ഡോ​ണ്‍ ബോ​സ്‌​കോ സൈ​ക്കോ​സോ​ഷ്യ​ല്‍ സ​പ്പോ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദി​നം​പ്ര​തി 700 കി​ലോ​ഗ്രാം ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ച്ച് ശു​ദ്ധ​മാ​യ ബ​യോ​ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും, ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ജൈ​വ​വ​ള​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തി ന​ഗ​ര​ത്തി​ലെ 350 കു​ടും​ബ​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും.

മൈ ​വേ​സ്റ്റ്, മൈ ​റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പ​ദ്ധ​തി ഉ​ള്‍​ക്കൊ​ള്ളു​ന്നു. ഓ​ഡി​റ്റിം​ഗ് ആ​ന്‍​ഡ് ഫി​നാ​ന്‍​സ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ കെ​പി​എം​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കെ​പി​എം​ജി ക​മ്പ​നി ചീ​ഫ് ഡ​യ​റ​ക്ട​ര്‍ ഗൗ​തം സേ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​നേ​ഹ ഭ​വ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പി.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ ​പി എം ​ജി ചീ​ഫ് ഓ​ഫീ​സ​ര്‍ രു​ഗ്മ​ണി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ല്‍​കി. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ഷ്‌​റ​ഫ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​എ. ശ്രീ​ജി​ത്ത്, ശ്രീ​കാ​ന്ത്, ജി​ജു, ഫാ. ​സി.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.