ശ്രേ​ഷ്ഠ ബാ​വയ്ക്ക് എറണാകുളം പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം ഇ​ന്ന്
Friday, June 6, 2025 4:41 AM IST
കൊ​ച്ചി: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ര്‍ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് കൊ​ച്ചി കോർപറേഷന്‍റെ​യും എ​റ​ണാ​കു​ളം പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണ​വും അ​നു​മോ​ദ​ന​വും ന​ല്‍​കും.

വൈകുന്നേരം 4.30ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ.​എം.​അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ക്കും.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും പ്ര​ഫ. എം.​കെ. സാ​നു മാ​സ്റ്റ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും നടത്തും. പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍,

ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് അ​ല്‍ ബ​ദ്‌​രി വ​ടു​ത​ല, എ​റ​ണാ​കു​ളം ക​ര​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​രാ​മ​ച​ന്ദ്ര​ന്‍ (വേ​ണു), കൊ​ച്ചി ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​എ. അ​ന്‍​സി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.