ഹരിത ശോഭയിൽ പരിസ്ഥിതി ദിനാചരണം
Friday, June 6, 2025 5:06 AM IST
മൂ​വാ​റ്റു​പു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ടെ​ങ്ങും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​ച്ച​ർ ത്രൂ ​മൈ ലെ​ൻ​സ് -ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ​നേ​ച്ച​ർ ക്ല​ബ്ബ്, സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ളെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ഇ​ട​തൊ​ട്ടി പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച ഫോ​ട്ടോ​ക​ളും, പോ​സ്റ്റ​റു​ക​ളും സ്കൂ​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യും, സോ​ഷ്യ​ൽ മീ​ഡി​യ കാ​ന്പ​യി​നു​ക​ൾ​ക്കാ​യും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് മാ​റാ​പ്പ​ള്ളി അ​റി​യി​ച്ചു.

മൂ​വാ​റ്റു​പു​ഴ വി​മ​ല​ഗി​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗി​സ്, പ്രി​ൻ​സി​പ്പ​ൽ ജ​യ​മോ​ൾ, വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ൾ മു​റ്റ​ത്ത് വ്യ​ക്ഷ​തൈ ന​ട്ട് പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ എ​ടു​ത്തു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല ത​ല ദി​നാ​ച​ര​ണം മാ​മ​ല​ക്ക​ണ്ടം ഗ​വ. ഹൈസ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ന്നു. ‌
യോ​ഗ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം എ​സ്എ​ച്ച്ഒ സ​ഞ്ജു ജോ​സ​ഫ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ എ​ൽ​ദോ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് തു​ന്പ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.

മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ എ​സ്എ​ബി​റ്റി​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ഗ്രോ ഫാം ​സ​ന്ദ​ർ​ശി​ച്ചു. പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ എം.​എം. അ​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​എ. ഫൗ​സി​യ സ​ന്ദേ​ശം ന​ൽ​കി.

സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി അ​ലി​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പേ​ഴ​യ്ക്കാ​പ്പി​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും ക​ള​മ​ശേ​രി എ​സ്‌​സി​എം​എ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫസറുമായ ഡോ. ​എ​സ്. സൂ​ര്യ ബാ​ബു പ​രി​സ്ഥി​തിദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സ​യ​ൻ​സ് ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ന്ന റാ​ലി പ്ര​ധാ​നാ​ധ്യാ​പി​ക സ​ഫീ​ന എ. ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ് ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ലി പാ​യി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എം.​എം അ​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ര്യ​ൻ​മ​ല ഔ​ഷ​ധ ഉ​ദ്യാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി എ​ൽ​ദോ​സ് ഔ​ഷ​ധ ചെ​ടി​ക​ൾ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം അ​മ​ൽ ബാ​ബു അ​ധ്യ​ക്ഷ​നായി​രുന്നു.

ബി​ജെ​പി എ​റ​ണാ​കു​ളം ഈ​സ്റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​കു​ന്നം ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി സ​ജീ​വ് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു. എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ പി. ​മോ​ഹ​ൻ സം​ബ​ന്ധി​ച്ചു.

വൈ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വാ​റ്റു​പു​ഴ ട​വേ​ഴ്സ് ക്ല​ബും കെ.​ടി ജേ​ക്ക​ബ് ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. ട​വേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെയ്തു.

മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രീ​ൻ കേ​ര​ള റൈ​ഡ് സം​ഘ​ടി​പ്പി​ച്ചു. പൊ​തു യാ​ത്രാ സൗ​ക​ര്യം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ക, കാ​ൽ​ന​ട യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്കി​ൽ നി​ന്നും ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ട​ന്നെ​ത്തി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷി​വാ​ഗോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യും മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജി​ല്ലാ ജ​ഡ്ജി ജി. ​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ് സ​ന്ദേ​ശം ന​ൽ​കി.

ഗ​വ. ടി​ടി​ഐ​യി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാ ടിയിൽ ന​ഗ​ര​സ​ഭാം​ഗം രാ​ജ​ശ്രീ രാ​ജു വൃ​ക്ഷ​ത്തൈ ന​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ല​നി വി. ​ത​ര​ക​ൻ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി.

കോ​ത​മം​ഗ​ലം : ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ ഡോ. തോ​മ​സ് ജെ. ​പ​റ​യി​ടം അ​ന്ത്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ദി​നാ​ചരണം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ പോ​ൾ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ, വൃ​ക്ഷ​ത്തൈ ന​ടു​ക​യും കു​ട്ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

വാ​ഴ​ക്കു​ളം : നീ​റ​ന്പു​ഴ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് പെ​രു​ന്പ​ള്ളി​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സീ​നി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ല​ഞ്ചേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ല​ഞ്ചേ​രി യൂ​ണി​റ്റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ നടത്തിയ പരിപാടികോ​ല​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എ. സി​ർ​ഷ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ല​ഞ്ചേ​രി കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​ക്ക് മു​ന്നി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. മ​ഴു​വ​ന്നൂ​ർ എ​സ്ആ​ർ​യു​പി സ്കൂ​ളി​ൽ ദി​നാ​ച​ര​ണം മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം നി​ജ ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം, പ​രി​സ്ഥി​തി ദി​ന ക്വി​സ്, പ​രി​സ്ഥി​തി ദി​നം മു​ന്നേ​റ്റം എ​ന്ന വി​ഷ​യ​ത്തി​ലെ ര​ച​ന മ​ത്സ​രം എ​ന്നി​വ ന​ട​ത്തി.

പിറവം: എംഎസ്എം ഐടിഐയിൽ നടന്ന പരിസ്ഥിതി ദിനാചരണം ഡയറക്ടർ ഫാ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാന അധ്യാ പിക ബ്രീസി, നീതു സോമൻ എന്നിവർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.