എച്ച്എംടി ഭൂമി ഏറ്റെടുക്കൽ: തു​ക കൈ​മാ​റി
Thursday, June 5, 2025 5:04 AM IST
ക​ള​മ​ശേ​രി:​ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ച്ച്എംടി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി. ഭൂ​മി വി​ല ഹൈ​ക്കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റു​ടെ പേ​രി​ൽ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നേ​ര​ത്തെ അ​ക്കൗ​ണ്ട് തു​റ​ന്നി​രു​ന്നു.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള 37,90,90, 662 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ച്ച്എംടി ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ തു​ക കെ​ട്ടി​വെ​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.

സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി എ​ൻഎഡിയി​ൽ നി​ന്ന് വി​ട്ടു കി​ട്ടേ​ണ്ട 2 .4967 ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​ല​യു​ൾ​പ്പെ​ടെ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ഫ്ളാ​ഗ്ഷി​പ്പ് പ​ദ്ധ​തി​യാ​യി ക​ണ​ക്കാ​ക്കി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.