മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
Thursday, June 5, 2025 5:04 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലു​ള്ള ടെ​ല​സ്ക പ​വ​ർ സി​സ്റ്റം​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം പ​ര​ത്തേ​ഴ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് വാ​ഹി​ദ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​വ​ർ ടൂ​ൾ​സും ഇ​ല​ക്ട്രി​ക്ക് സാമഗ്രികളുമായി 2,94,788 രൂ​പ വി​ല വ​രു​ന്ന സാ​ധനങ്ങളും ക​ന്പ​നി​യു​ടെ വി​ല​പ്പെ​ട്ട രേ​ഖ​ക​ളും 2024ൽ ​ഇ​യാ​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ന്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ള​മ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.