ക​ള​മ​ശേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ആ​റു പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും
Saturday, June 7, 2025 4:57 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ആ​റു പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ് പ​റ​ഞ്ഞു. മ​ന്ത്രി സം​ഘ​ടി​പ്പി​ച്ച പ​ബ്ലി​ക് സ്ക്വ​യ​ർ - പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ഉ​യ​ർ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ലു​വ - പ​റ​വൂ​ർ റൂ​ട്ടി​ലാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണ് പു​തു​താ​യി തു​ട​ങ്ങു​ന്ന​ത്. അ​തോ​ടൊ​പ്പം പു​തി​യ സ​ർ​വീസു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​റ​വൂ​ർ-ക​രി​ങ്ങാം തു​രു​ത്ത്-ത​ത്ത​പ്പി​ള്ളി-കൊ​ങ്ങോ​ർ​പ്പി​ള്ളി സ​ർ​ക്കു​ല​ർ, കൈ​ന്‍റിക്ക​ര മു​പ്പ​ത്ത​ടം വ​ഴി ക​ള​മ​ശേ​രി, വ​യ​ൽ​ക്ക​ര -അ​ടു​വാ​ശേ​രി-കു​ന്നു​ക​ര-അ​ത്താ​ണി എ​ന്നീ സ്ഥ​ല​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി തൃ​ശൂ​രി​ലേ​ക്ക് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സും തു​ട​ങ്ങു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.