വൃ​ദ്ധ​നെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി നൽകി
Friday, June 6, 2025 7:01 AM IST
നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര കൊ​റ്റാ​മ​ല ജ്യോ​തി നി​വാ​സി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യരെ ​(74) കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ ആ​ര്യ​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നോ​ടെ നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ പോ​വു​ക​യും തി​രി​കെ 5.30 തോ​ടെ കൊ​റ്റാ​മ​ല ജം​ഗ്ഷ​നി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹം ഇ​തു​വ​രെ വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യി​ട്ടി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഏ​ക​ദേ​ശം 165 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വും ഇ​ട​ത്ത​രം ശ​രീ​ര പ്ര​കൃ​ത​വു​മാ​ണ്. കാ​ണാ​താ​കു​മ്പോ​ൾ ക്രീം ​ക​ള​ർ ഷ​ർ​ട്ടും വെ​ള്ള​മു​ണ്ടു​മാ​യി​രു​ന്നു വേ​ഷം. ഇ​യാ​ളെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​ര്യ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 0472-2852033 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​ര്യ​നാ​ട് എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.