നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Wednesday, June 4, 2025 7:20 AM IST
നെ​ടു​മ​ങ്ങാ​ട് : നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.​ഇ​ന്ന​ലെ രാ​വി​ലെ 10ന് ​നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ടി​നു സ​മീ​പ​മാ​ണ് റോ​ഡ് വ​ക്കി​ലെ വീ​ടി​ന്‍റെ ഗേ​റ്റും ചു​റ്റു​മ​തി​ലും ത​ക​ർ​ത്ത കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു ദൃക്സാക്ഷികൾ പ​റ​യു​ന്നു. ​കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെയു​ള്ള​വ​ർ​ക്കു നി​സാ​ര പ​രി​ക്കുപ​റ്റി. വേ​ങ്ക​വി​ള​യി​ലെ ഒ​രു കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.