ഹാ​ർ​ബ​ർ സ്കൂ​ളി​ൽ "എ​ന്‍റെ ക​റി​വേ​പ്പ്' പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, June 6, 2025 6:48 AM IST
വി​ഴി​ഞ്ഞം : ഗ​വ​ൺ​മെ​ന്‍റ് ഹാ​ർ​ബ​ർ ഏ​രി​യ സ്കൂ​ളി​ൽ "എ​ന്‍റെ ക​റി​വേ​പ്പ്‌' പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ക​റി​വേ​പ്പു ചെ​ടി വി​ത​ര​ണം ചെ​യ്തു. വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് എ​ന്‍റെ ക​റി​വേ​പ്പി​ല പ​ദ്ധ​തി​യെന്നു ഹെ​ഡ്മാ​സ്റ്റ​ർ എ​ച്ച്.ഡി. ​ബൈ​ജു പ​റ​ഞ്ഞു. പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​സാ​മു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ ഷാ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ താ​ജു​ദീൻ റ​ഹ്മാ​നി, വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ യു​പി സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത വി​ദ്യാ​ല​യ​ത്തി​ലെ ആ​ദ്യബാ​ച്ച് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ളും കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും കൗ​ൺ​സി​ല​റും ചേ​ർ​ന്നു പാ​റ​പ്പ​ള്ളി പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും പ​രി​സ​ര മ​ലി​നീ​ക​ര​ണ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.