എം​ഡി​എം​എ​യും ക​ഞ്ചാ​വും ​സഹിതം മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Thursday, June 5, 2025 6:54 AM IST
നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ൾ തൂ​ക്കി നോ​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റ​ൽ ത്രാ​സും പാ​യ്ക്കിം​ഗ് ക​വ​റു​ക​ളു​മാ​യി മൂ​ന്നുപേ​ർ അ​റ​സ്റ്റി​ലാ​യി.​ തേ​ക്ക​ട കൊ​ഞ്ചി​റ പ്ലാ​ങ്കാ​ല ഷ​മീ​ർ മ​ൻ​സി​ലി​ൽ നാസർ, നെ​ടു​മ​ങ്ങാ​ട് നെ​ട്ടി​റ​ച്ചി​റ ആ​സി​യ മ​ൻ​സി​ലി​ൽ എ​സ്.​ മു​ഹ​മ്മ​ദ് മു​സ​മ്മി​ൽ, കൊ​റ്റാ​മ​ല ചെ​ട്ടി​യാ​ൻ​കു​ന്ന് വീ​ട്ടി​ൽ ബി.​ മ​നു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

എ​ൻ ഡിപിഎ​സ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നാ​സ​റി​ന്‍റെ പ​ക്ക​ൽ നി​ന്ന് 155 ഗ്രാം ​ക​ഞ്ചാ​വ്, 0.28 ഗ്രാം ​എം​ഡി​എം​എ, ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള 32 സി​റി​ഞ്ചു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റ​ൽ ത്രാ​സ്, പാ​യ്ക്കിം​ഗ് ക​വ​റു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി.​ മു​ഹ​മ്മ​ദ് മു​സ​മ്മി​ലി​ൽ നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വും മ​നു​വി​ൽ നി​ന്ന് 25 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.

നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ജി . അ​ര​വി​ന്ദിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യി​ഡി​ൽ അ​സിസ്റ്റന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, സി​ഇഓ​മാ​രാ​യ മ​ഹേ​ഷ്, ന​ജി​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് മി​ലാ​ദ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.