പ​രി​സ്ഥി​തി പു​ര​സ്കാ​രം കു​മ്മ​ന​ത്തി​ന്
Thursday, June 5, 2025 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: ക​വ​യി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി ടീ​ച്ചറുടെ പേ​രി​ൽ ഗാ​ന്ധി​ഭ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ സു​ഗ​ത​കു​മാ​രി ദേ​ശീ​യ പ​രി​സ്ഥി​തി പു​ര​സ് കാ​ര​ത്തി​ന് മി​സോ​റാം മു​ൻ ഗ​വ​ർ​ണ​റും പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും സു​ഗ​ത വ​നം പ​ദ്ധ​തി​യു​ടെ ഉ​പ​ജ്ഞാ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ർ​ഹ​നാ​യി.

ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ചെ​യ​ർ​മാ​നും എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ്മ, പ​ത്മ​ശ്രീ ഡോ. ​ഓ​മ​ന​ക്കു​ട്ടി, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര​ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഈ ​മാ​സം അ​വ​സാ​നം സ​മ്മാ​നി​ക്കും.