നെ​ടു​മ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ല്‍​നി​ന്നും സ​ര്‍​വീ​സു​ക​ള്‍ ഇന്നുമുതൽ പു​ന​രാ​രം​ഭി​ക്കും: മ​ന്ത്രി
Wednesday, June 4, 2025 7:20 AM IST
നെ​ടു​മ​ങ്ങാ​ട്: ന​വീ​ക​രി​ച്ച നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​ന്നു​മു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. ഒ​രു മാ​സ​മാ​യി ബ​സ് സ​ർ​വീ​സു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ സെ​ക്ട​റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ് യാ​ര്‍​ഡ്, മെ​ക്കാ​നി​ക്ക​ല്‍ ഏ​രി​യ എ​ന്നി​വ​യു​ടെ ശോ​ച്യാ​വ​സ്ഥ​യും യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ അ​ഡ്വ. ജി.​ആ​ർ. അ​നി​ലി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നും 80 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ച്ച​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ലെ സ​ർ​വീ​സ് ഏ​രി​യ കൃ​ത്യ​മാ​യി ക്ര​മ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് എ​യി​ഡ് പോ​സ്റ്റി​നു സ്ഥി​രം കൗ​ണ്ട​ര്‍ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​തു കൂ​ടാ​തെ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​നാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഡി​പ്പോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ന്‍ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു.