മു​ങ്ങി​യ എ​ൽ​സ ക​പ്പ​ലി​നെതിരേ കേ​സെ​ടു​ക്ക​ണ​മെ​ന്നു സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Thursday, June 5, 2025 6:44 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ങ്ങി​യ എം​എ​സ്‌​സി എ​ൽ​സ-3 ക​പ്പ​ലി​ന്‍റെ ക​ന്പ​നി​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സ് എ​ടു​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സ്റ്റെ​ല്ല​സ്.

മു​ങ്ങി​യ ക​പ്പ​ലും ക​ണ്ടെ​യ്ന​റു​ക​ളും തീ​ര​ക്ക​ട​ലി​ലും ക​ര​യി​ലും കി​ട​ക്കു​ന്ന​തു കാ​ര​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ ത​ട​സ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്തേ വൈ​കു​ന്ന​ത്.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ നേ​രി​ടു​ന്ന തൊ​ഴി​ൽ ന​ഷ്ട​വും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും ക​പ്പ​ൽ ക​ന്പ​നി​യി​ൽ നി​ന്ന് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട്ടു വാ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും സ്റ്റെ​ല്ല​സ് ആ​വ​ശ്യ​പ്പെ​ട്ടു.

photo:

തി​രു​വ​ന​ന്ത​പു​രം വേ​ളി പൊ​ഴി​മു​ഖ​ത്ത് അ​ടി​ഞ്ഞ എൽസ കപ്പലിലെ കണ്ടെയ്നറുകളിലെ പ്ലാ​സ്റ്റി​ക് ത​രി​ക​ൾ ശേ​ഖ​രി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന ഗു​ജ​റാ​ത്തി​ലെ സ്വ​കാ​ര്യ ക​മ്പി​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ. - ടി.സി. ഷിജുമോൻ.