ഒ​ൻ​പ​തു വ​യ​സു​കാ​രി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ല്‍
Friday, June 6, 2025 10:28 PM IST
നേ​മം: വീ​ടി​നു​ള്ളി​ല്‍ ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൊ​ന്നു​മം​ഗ​ലം ശാ​ന്തി​വി​ള കീ​ഴേ മു​ഖ​വൂ​ര്‍ വീ​ട്ടി​ല്‍ ശ്യാ​മി​ന്‍റെ​യും ലേ​ഖ​യു​ടെ​യും മ​ക​ള്‍ അ​ഹ​ല്യ (9) നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ച്ഛ​നും അ​മ്മ​യും സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ വീ​ണ​തി​ന് കു​ട്ടി​യെ അ​ച്ഛ​നും അ​മ്മ​യും വ​ഴ​ക്കു പ​റ​ഞ്ഞി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക്ക് ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി അ​ന്വേ​ഷി​ച്ച​പ്പോ​ൾ മു​റി പൂ​ട്ടി​യി​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി മു​റി​യു​ടെ വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ഹ​ല്യ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

നേ​മം യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. നേ​മം പോ​ലീ​സ് കേ​സ്‌​സെ​ടു​ത്തു.