വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സമ്മാനിച്ചു
Saturday, June 7, 2025 7:05 AM IST
നേ​മം: കോ​ൺ​ഗ്ര​സ് പാ​പ്പ​നം​കോ​ട് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മി​ക​വ് 2025 എ​ന്ന പേ​രി​ൽ കൈ​മ​നം ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം മു​ൻ എം​പി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​ജി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​മ​നം പ്ര​ഭാ​ക​ര​ൻ, നേ​മം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ജി​ത് ലാ​ൽ, ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ത​മ​ലം കൃ​ഷ്ണ​ൻ​കു​ട്ടി, വൈ. ​താജു​ദീ​ൻ, ജ​യ്മോ​ൻ, ആ​ർ. സു​ഗ​ത​ൻ, സു​ദ​ർ​ശ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.