പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ല്‍ വീ​ണ് സ്ത്രീ​ക്ക് പ​രി​ക്ക്
Friday, June 6, 2025 7:01 AM IST
പേ​രൂ​ര്‍​ക്ക​ട: ന​ന്ദാ​വ​ന​ത്ത് പൈ​പ്പു പൊ​ട്ടി​യ കു​ഴി​യി​ല്‍ വീ​ണ് സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി സു​ജാ​ത​കു​മാ​രി (48) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

മ്യൂ​സി​യം ഭാ​ഗ​ത്തു​നി​ന്നു ന​ന്ദാ​വ​നം വ​ഴി ത​മ്പാ​നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. സു​ജാ​ത​കു​മാ​രി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കു​ഴി​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞി​രു​ന്ന​തു​കൊ​ണ്ട് ഇ​വ​ര്‍ കു​ഴി കാ​ര്യ​മാ​യി ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു​വീ​ണു​വെ​ങ്കി​ലും ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ യു​വ​തി ര​ക്ഷ​പ്പെ​ട്ടു.

സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ശ​രീ​ര​ത്തി​ലൂ​ടെ വീ​ണ​തു​മൂ​ലം കാ​ലി​നും റോ​ഡി​ല്‍ വീ​ണ​പ്പോ​ള്‍ കൈ​മു​ട്ടി​നു​മാ​ണ് ഇ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വാ​ഹ​നം ഉ​യ​ര്‍​ത്തി മാ​റ്റി. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. ന​ന്ദാ​വ​ന​ത്തെ പൈ​പ്പ് പൊ​ട്ടി​യ കു​ഴി​യി​ല്‍ ഇ​ട​യ്ക്കി​ടെ വാ​ഹ​ന​യാ​ത്രി​ക​ര്‍ വീ​ണു പ​രി​ക്കേ​ല്‍​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.