മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം എസ്സിടിഐഎംഎസ്ടി പോളിമെറിക് മെഡിക്കൽ ഡിവൈസ് ഡി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. ജിജോ രാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ അധ്യക്ഷനായി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായ "പച്ചതുരുത്തിന് " തുടക്കം കുറിച്ചുള്ള സ്കൂൾ പൂന്തോട്ടം "എഡ്യുഫ്ലോറൻസിയയുടെ ഉദ്ഘാടനം വിശിഷ്ടാതിഥിത നിർവഹിച്ചു. ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരയ്ക്കൽ സിഎംഐ വിശിഷ്ടാതിഥിക്കു സ്നേഹോപഹരം നൽകി. കുട്ടികളുടെ ബുള്ളറ്റിൻ ബോർഡിൽ പോസ്റ്റർ പ്രദർശിപ്പിച്ചു. പ്രത്യേക ഫാം റേഡിയോ പരിപാടികളും നടത്തി. കലാപരിപാടികളും അരങ്ങേറി.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വിദ്യാലയങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു. നെയ്യാറ്റിൻകര നഗരസഭയുടെയും കൃഷിഭവന്റെയും ഉരൂട്ടുകാല ഗവ. എംടിഎച്ച്എസിന്റെയും സംയുക്താഭിമുഖത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കെ. ആന്‍സലന്‍ എംഎല്‍എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അങ്കണത്തിൽ ചേര്‍ന്ന ചടങ്ങില്‍ നഗരസഭ ചെയർമാൻ പി.കെ. രാജമോഹനന് അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത്, കൗണ്‍സിലര്‍മാരായ അഡ്വ. സജിന്‍ലാല്‍, കൂട്ടപ്പന മഹേഷ്, പ്രധാനാധ്യാപകൻ സോണി ലാൽ സി. ഗ്യാരി, കൃഷി ഓഫീസർ ടി. സജി, അധ്യാപകരായ ഗിരിജ, റാണി, സുലജ, സിമിലാൽ, അനശ്വര രാജശേഖരൻ, പിടിഎ പ്രസിഡന്റ് ഷാജു, കൃഷി അസിസ്റ്റന്റ് മുരുകൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിക്കൊരു പൊന്ന് പേരേപ്പാടൻസിലൂടെ എന്ന പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണോദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് നിര്‍വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ. സാദത്ത്, ആര്. അജിത, മാനേജർ വൈ. ക്രിസ്തുദാസ്, മാർക്കറ്റിംഗ് മാനേജർ ജയ്സൺ ജോർജ്, മുൻ കൗൺസിലർ ജെ. ജോജിൻ എന്നിവർ സംബന്ധിച്ചു.
നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ. ഐടിഐയിലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഫലവൃക്ഷ തൈനടീലും ബാലാവകാശകമ്മീഷൻ അംഗം ഡോ. എഫ്. വിൽസൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡി.എസ്. ഷീലുകുമാർ, പിടിഎ പ്രസിഡന്റ് രതീഷ് കുമാർ, അധ്യാപക വിദ്യാർഥി പ്രതിനിധി പ്രിയദർശിനി, ജെ. പ്രകാശ് ജെ എന്നിവർ പങ്കെടുത്തു.
മഞ്ചവിളാകം ഗവ. യുപി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. ഒന്‍പതിന് പരിസ്ഥിതിദിന ക്വിസ് നടക്കും.
ഫ്രാനിന്റെ ആഭിമുഖ്യത്തില്‍ വ്ളാങ്ങാമുറി എല്‍എംഎസ് എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം നെയ്യാറ്റിൻകര സി.എസ്ഐ ചർച്ച് വികാരി റവ. സത്യ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഫ്രാന് ഭാരവാഹികളായ എസ്.കെ. ജയകുമാര്‍, എം. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
കാരക്കോണം ഡോ. സോമര്‍ മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് കാമ്പസില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം സി എസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് തിമോത്തി രവീന്ദര്‍, ബോഗൈന്‍ വില്ല തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. എബ്രഹാം, മഹാത്മിനി സ്റ്റേറ്റ് സെക്രട്ടറി ടി.ടി. പ്രവീണ്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുമങ്ങാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും തിരുവനന്തപുരം ജൻ ശിക്ഷൻ സൻ സ്ഥാനുമായി ചേർന്ന് പൊതുസ്ഥലങ്ങളിൽ 1500 ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ബ്ലോക്കുതല ഉദ്ഘാടനം കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻ ജിത്ത് മിഷ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. 25 കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.
നെടുമങ്ങാട്: എസ്എഫ്ഐ നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഏരിയാതല ഉദ്ഘാടനം പൂവത്തൂർ ഇ.കെ. നയനാർ ഗ്രന്ഥശാല അങ്കണത്തിൽ മാവിൻ തൈ നട്ടുകൊണ്ട് മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു നിർവഹിച്ചു. ഏരിയയിലെ വെമ്പായം, മൂഴി, തേക്കട എന്നിവിടങ്ങളിൽ വൃക്ഷത്തെകൾ നടുകയും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ ബോധവത്കരണം നടത്തുകയും ചെയ്തു.
തിരുവല്ലം: ജൈവവൈവിധ്യ ക്ലബ്, നാഷണൽ സർവീസ് സ് കീം, എൻസിസി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളജിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം പ്രാദേശിക കാർഷിക ഗവേഷണം കേന്ദ്രം മേധാവി ഡോ. ശാലിനിപിള്ള ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ ക്ലബിന്റെ കോ -ഓർഡിനേറ്റർ ഡോ. അശ്വതി വിജയൻ, നാഷണൽ സർവീസ് സ് കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ.ജി. എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വോളണ്ടിയേഴ്സ് ലഘുനാടകം അവതരിപ്പിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ ലഘുലേഖകൾ തയാറാക്കുകയും ചെയ്തു.
നെടുമങ്ങാട്: കർഷകകോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷം ആനാട് ഗവ. ആയുർവേദ ആശുപത്രിയിൽ അഗസ്ത്യ മുരിങ്ങതൈ നട്ടുകൊണ്ട് കെപിസിസി നിർവാഹസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.
ആനാട് മണ്ഡലംപ്രസിഡന്റ് ആനാട് ജോയ് അധ്യക്ഷനായി. പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആനാട് ജി. ചന്ദ്രൻ, ആനാട് സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ, ആർ. അജയകുമാർ, എം.എൻ. ഗിരി, മെഡിക്കൽ ഓഫീസർ ഡോ. രോഹിത് ജോൺ, ദാമോദരൻ നായർ, വേലപ്പൻനായർ, ഡോ. പൂർണിമ എന്നിവർ സംസാരിച്ചു.
വെഞ്ഞാറമൂട്: കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കീഴായിക്കോണം ഹോമിയോ ആശുപത്രി വളപ്പിൻ ഡോ: ദിവ്യ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കലാലയ പ്രസിഡന്റ് ആർ. അജയകുമാർ, സെക്രട്ടറി എം.ബി. ബിജു, അംഗങ്ങളായ ബി. പ്രഭ, എസ്. രാജൻ, ജി. ബിജു എന്നിവർ പങ്കെടുത്തു.
പാലോട് : ഞാറനീലി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഞാറനീലി വി.കെ. കാണി സ്കൂളിൽ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രൻ വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്ക് പരിസ്ഥി ദിന സന്ദേശവും ബോധവൽക്കരണ ക്ലാസും എടുക്കുകയും ചെയ്തു. ഞാറനീലി വിഎസ്എസ് അംഗങ്ങളും പെരിങ്ങമ്മല സെക്ഷൻ സ്റ്റാഫുകളും പരിപാടിയിൽ പങ്കെടുത്തു.
നെയ്യാറ്റിന്‍കര: പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം പ്ലാവില തൊപ്പികള്‍. അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ എൽപി സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്ലാവില തൊപ്പികളണിഞ്ഞു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള ഐക്യദാര്‍ഢ്യം അറിയിച്ചത്. സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിന്ദു എസ്.ജെ. ജോർജ് അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ബിജു, രഞ്ജിനി, റാണി, ലിജി, ദാനം എന്നിവര്‍ സംബന്ധിച്ചു. ചാണി എല്‍എംഎസ് എല്‍പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം കവയിത്രി ജാനു കാഞ്ഞിരംകുളം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പരണിയം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീല്‍, പോസ്റ്റര്‍ നിര്‍മാണം, ചിത്രരചന, പരിസ്ഥിതിദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. മരുതത്തൂർ മഹാത്മ വായനശാലയിൽ പരിസ്ഥിതി ദിനാഘോഷം ഫല വൃക്ഷ തൈകൾ നട്ട് കവയിത്രി ആശ കിഷോർ ഉദ്ഘാടനം ചെയ്തു.
പേരൂര്‍ക്കട: ആയുർവേദ മെഡിക്കല്‍ അസോസിയേഷന് കരമന ഏരിയയും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. കരമന ഏരിയ സെക്രട്ടറി ഡോ. അനില സ്വാഗതം പറഞ്ഞു. ആയുർവേദ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും കല്ലറ ഗവ. ആയുർവേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറുമായ ഡോ. സുഭാഷ് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ആയുര്‍ കര്‍മ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യശ്രീ രവീന്ദ്രന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. എം.ജി. അശ്വതി പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. ആരതി നന്ദി പറഞ്ഞു.
വെമ്പായം: പിരപ്പൻകോട് സെന്റ് ജോൺസ് പബ്ലിക് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത് ഫലവൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കു പരിസ്ഥിതി ബോ ധവത്കരണ സന്ദേശം നൽകി.
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സം ഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി പരിസ്ഥിതിദിന സന്ദേശം നല്കി. കുട്ടികളുടെ ചിത്ര പ്രദര്‍ശനവും, കലാപരിപാടികളും ഉണ്ടായിരുന്നു.