വെള്ളറട: കെഎല്‍സിഎ പെരുങ്കടവിള സോണല്‍ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാവിൻതൈ നട്ടു. സോണല്‍ പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു. ഫാ. ഷിജോ ജോസ് ഉദ് ഘാടനം ചെയ്തു. സോണല്‍ സെക്രട്ടറി മാരായമുട്ടം അജികുമാര്‍, യൂണിറ്റ് പ്രസിഡന്റ് സേവ്യര്‍, കീഴറൂര്‍ ജോസ്, ചിന്നു കിഴാറൂ ര്‍, സജിത കിഴാറൂര്‍, സൗമ്യ കിഴാ റൂര് എന്നിവര്‍ നേതൃത്വം നല്കി.
വെള്ളറട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തെക്കന്‍ കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ തൈനട്ടു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാളും തീര്‍ഥാടനകേന്ദ്രം ഡയറക്ടറുമായ മോൺ. ഡോ. വിൻസന്റ് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാ. അരുണ്‍ പി. ജിത്ത്, വെള്ളറട പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി എന്നിവര്‍ പങ്കെടുത്തു.
വട്ടപ്പാറ: ലൂർദ് മൗണ്ട് സ്കൂൾസിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ മാനേജർ ബ്രദർ. പീറ്റർ വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ, കോട്ടൂർ വനമേഖലയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഗസ്ത്യാശ്രമം ബയോളജിക്കൽ പാർക്കിലെ ഉദ്യോഗസ്ഥനുമായ കെ.എൻ. ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഐസിഎഐ ചെയർമാൻ സി.എ. നിഖിൽ കുമാർ, സ്കൂൾ സുപ്പീരിയർ ബ്രദർ കെ.ടി. മാത്യു, സ്കൂൾ പ്രിൻസിപ്പൽമാരായ ജോസ് ഡി. സുജീവ്, ഷാഫി തോംസൺ, പിടിഎ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ തരം വൃക്ഷത്തൈകൾ നടുകയും ചെയ്തു.
കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം കുറ്റിമൂട് ഗവ. എൽപിഎസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ആർ. അനി അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക എ.എസ്. നിലൂഷർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ബി. ജയചന്ദ്രൻ, ജി. രവീന്ദ്ര ഗോപാൽ, ടി.വി. ബീന, സുജി പ്രസാദ്, കൃഷി ഓഫീസർ എ.കെ. അനന്തപദ്മനാഭൻ, ബിആർസി ട്രെയിനർ ബി. ഷാനവാസ്, പ്രീതാ റാണി എന്നിവർ പങ്കെടുത്തു.
വെള്ളറട: വെള്ളറട രുഗ്മിണി മെമ്മോറിയല്‍ നഴ്സിംഗ് കോളജിലെ പരിസ്ഥിതി ദിനാഘോഷം കോളജ് ഡയറക്ടര്‍ ഡോ. സി.എ. മോഹനന് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ഡോ. ദേവിക, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. യൂജിന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എമില്‍ഡാ. ഡോ. കിഷ എന്നിവരും നഴ്സിംഗ് കോളജിലെ വിദ്യാർഥികളും പരിപാടിയില്‍ പങ്കെടുത്തു. കോളജ് പരിസരത്ത് നൂറിലധികം ഫലവൃക്ഷതൈകളാണ് പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ചത്.
തിരുവനന്തപുരം: ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സേവ്യര്‍ അമ്പാട്ട് സിഎംഐ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച 20 കിലോ ഇ മാലിന്യം സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ ക്ലീന്‍ കേരള കമ്പനിക്കു കൈമാറി. നേച്ചര്‍ ക്ലബ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. സിനു പദ്ധതി വിശദീകരിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം, പുനരുപയോഗം, പാഴ്വസ്തുക്കള് ഉറവിടത്തില്‍ സംസ്കരിക്കുക എന്നീ സന്ദേശങ്ങള്‍ വിളിച്ചോതുന്ന തരത്തില്‍ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ആര്.കെ. അനഘ സ്വാഗതം ആശംസിച്ചു. അഭിരാമി വിമല്‍ നന്ദി പറഞ്ഞു.
നെടുമങ്ങാട്: ധീര ജവാൻ പ്രേംജിത് സ്മാരക റസിഡൻസ് അസോസിയേഷൻ ആൻഡ് ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പറണ്ടോട് വലിയകലുങ്ക് എൽപി സ്കൂൾ മുറ്റത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് ആയുർവേദ ഔഷധസസ്യമായ ചുവന്ന നെല്ലിത്തൈനട്ട് ജി. സ്റ്റീഫൻ എംഎൽഎ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് കണ്ടമത്ത് ഭാസ്ക്കരൻ നായർ അധ്യക്ഷത വഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം. ഷാജി, സ്കൂൾ പ്രഥമാധ്യാപകൻ വൈ. എസ്. രാജൻ, അധ്യാപകൻ വി.ടി. സുജേഷ് ബാബു, ഗ്രന്ഥശാല സെക്രട്ടറി എസ്. സുധാകരൻ നായർ, എം. ജയമോഹനൻ നായർ, ചേരപ്പള്ളി പ്രശാന്ത്, പ്രേംജിത്തിന്റെ കുടുംബങ്ങങ്ങളായ എം. പീതാംബരൻ നായർ , എസ്. രേണുകാദേവി, എസ്. സൂര്യ തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലി മിഠായി വിതരണം ചെയ്തു.
നെയ്യാറ്റിന്‍കര: അതിയന്നൂർ പഞ്ചായത്തിലെ ഹെൽത്ത് സെന്റര്‍ കോമ്പൗണ്ടിൽ പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് പച്ചത്തുരുത്ത് തയാറാക്കി. ഔഷധസസ്യങ്ങളാണ് പച്ചത്തുരുത്തിന്റെ സവിശേഷത. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അധ്യക്ഷനായി. ജനപ്രതിനിധികളായ ബി.ടി. ബീന, ശ്രീകല, അജിത, പ്രേംരാജ്, സെക്രട്ടറി ഹരിൻബോസ്, ഹരിത മിഷൻ കോ-ഓർഡിനേറ്റർ സൗപർണിക, സിഡിഎസ് ചെയർപേഴ്സൺ സിന്ധു, വിനിത, ബിജു, ഹരിത സേന പ്രസിഡന്റ് വിമല എന്നിവര്‍ സംബന്ധിച്ചു.
നെയ്യാറ്റിന്‍കര: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി അതിയന്നൂര്‍ ഗവ യുപി സ്കൂളിലെ വിദ്യാര്ഥികള്ൾക്ക് വിശ്വഭാരതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.എസ് ഷാജി, ജോയിന്റ് സെക്രട്ടറി സാബു, കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ ശ്രീകുമാര്‍ എസ്. നായര്‍, വിമന്‍സ് ഫോറം പ്രസിഡന്റ് അഡ്വ. ശശികല, ബാലരാമപുരം ബിആര്‍സി പ്രതിനിധി സൗമ്യ, പിടിഎ പ്രസിഡന്റ് അനുപ്രിയ, ലിനി എന്നിവര്‍ സംബന്ധിച്ചു.