എ​സ്എ​ൻഡിപി യോ​ഗം നെ​ടു​മ​ങ്ങാ​ട് യൂ​ണി​യൻ ല​ഹ​രി​വി​രു​ദ്ധ റാ​ലി
Saturday, June 7, 2025 6:56 AM IST
നെ​ടു​മ​ങ്ങാ​ട്: എ​സ്എ​ൻഡിപി യോ​ഗം നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​നി​ലെ വ​നി​താ സം​ഘം, യൂ​ത്ത്മൂ​വ്മെന്‍റ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ​ത്തി​ൽ യൂ​ണി​യ​നി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.​ തു​ട​ർന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് എ.​ മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​ആ​ർ. അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ധിച്ചു​വ​രു​ന്ന സി​ന്ത​റ്റി​ക് അ​ട​ക്ക​മു​ള്ള വി​വി​ധ ത​രം രാ​സ​ല​ഹ​രി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ന​ന്ത​ര ഫ​ല​ങ്ങ​ളെക്കു​റി​ച്ചും നി​യ​മ​പ​ര​മാ​യ ശി​ക്ഷ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥിക​ളി​ൽ ബോ​ധ​വത്കര ണം നടത്തേണ്ട രീ​തി​ക​ളെക്കുു​റി​ച്ചും ജി.​ആ​ർ. അ​ജീ​ഷ് ക്ലാസെടുത്തു.

യൂ​ണി​യ​ൻ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഗോ​പാ​ല​ൻ റൈ​റ്റ് ല​ഹ​രി വി​രു​ദ്ധ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.​ തു​ട​ർ​ന്നു വ​നി​താ സം​ഘം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് അ​ര​ങ്ങേ​റി. ​വ​നി​താ സം​ഘം സെ​ക്ര​ട്ട​റി കൃ​ഷ്ണ റൈ​റ്റ് സ്വാ​ഗ​ത​വും, പ്ര​സി​ഡ​ന്‍റ് ല​ത​കു​മാ​രി, യൂ​ത്ത് മൂ​വ്മെ​ന്‍റ് ക​ൺ​വീ​ന​ർ ര​തീ​ഷ് പ്ലാ​ത്ത​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്രസംഗിച്ചു.

വി​വി​ധ ശാ​ഖ​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ, വ​നി​താ സം​ഘം, മൈ​ക്രോ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, യൂ​ത്ത്മൂ​വ്മെന്‍റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ യോ​ഗ​ത്തി​ൽ യൂ​ത്ത്മൂ​വ്മെന്‍റ് ചെ​യ​ർ​മാ​ൻ ന​ന്ദി​യോ​ട് രാ​ജേ​ഷ് നന്ദി പറഞ്ഞു.