കാ​ന്താ​രിവി​ള ഇ​ര​പ്പാ​ന്‍കു​ഴി ക​ട​വി​ല്‍ വിദ്യാർഥി മുങ്ങിമരിച്ചു
Saturday, June 7, 2025 6:56 AM IST
വെ​ള്ള​റ​ട : യൂ​ട്യൂ​ബി​ലും മ​റ്റു ചാ​ന​ലു​ക​ളി​ലു​മാ​യി ​റീ​ല്‍ ക​ണ്ട് അ ന്പൂരി​ കാ​ന്താ​രി വി​ള ഇ​ര​പ്പാ​ന്‍ കു​ഴി ക​ട​വി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ 12 അം​ഗ സം​ഘ​ത്തി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി മുങ്ങി മരിച്ചു. തി​രു​വ​ന​ന്ത​പു​രം തു​മ്പി​ടി വീ​ട്ടി​ല്‍ മാ​ധ​വ​പു​രം വേ​ളി​യി​ല്‍ പ്ര​ദീ​പിന്‍റെ മ​ക​ന്‍ ആ​ദി​ത്യ​(20)​നാ​ണ് മരിച്ചത്.

ക​ട​വി​ല്‍ ഒ​ന്ന​ര​യാ​ള്‍ താ​ഴ്ച യി​ൽ മാ​ത്ര​മേ വെ​ള്ളം ഉ​ള്ളൂ​വെ​ങ്കി​ലും ഇ​വി​ടെ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങ​രു​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു​വെ​ങ്കി​ലും ആ​ദി​ത്യ​ന്‍ വെ​ള്ള​ത്തി​ലേ​ക്കു എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു കാ​ർ പ​റ​യു​ന്നു. ആ ​ചാ​ട്ട​ത്തി​നി​ടെ ക​ട​വി​ന​ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പാ​റ​യി​ല്‍ മൂ​ക്കി​ടി​ച്ചാ​ണ് ആ​ദി ത്യ​ൻ മ​ര​ണ​പ്പെ​ട്ട​ത്. മൂ​ക്കി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നു വെ​ള്ള​ത്തി​ല്‍​നി​ന്ന് മു​ക​ളി​ലേ​ക്കു വ​രാ​ന്‍ ആ​ദി​ത്യ​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ആ​ദി​ത്യ നെ ​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​സം​ഘം ക​ട​വി​ല്‍ ത​ന്നെ കു​ളി​ച്ചു​കൊ​ണ്ടു നി​ന്ന പ്ര​ദേ​ശ​വാ​സി​ക​ളോ​ടു വി​വ​രം പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ദി​ത്യ​നെ ക​ര​യ്ക്ക് എ​ടു​ത്ത വെ​ങ്കി​ലും​ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഉ​ട​ന്‍​ത​ന്നെ അ​മ്പൂ​രി സ​ര്‍​ക്കാ​രാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്നു മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ര്‍​ഥി സം​ഘം വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നെ അ​നു​സ​രി​ച്ച് വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു.