ആ​നി മ​സ്‌​ക്രീ​നി​ല്‍നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ള്ള​ണം: ആ​ര്‍​ച്ച്ബി​ഷ​പ് തോ​മ​സ് ജെ. ​നെ​റ്റോ
Saturday, June 7, 2025 6:56 AM IST
തി​രുവ​ന​ന്ത​പു​രം: കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക​ദി​ന​വും ആ​നി മ​സ്‌​ക്രീ​ന്‍ ജ​ന്മ​ദി​ന​വും പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ആ​ഘോ​ഷി​ച്ചു. കെ​എ​ല്‍​സി​ഡബ്ല്യൂ​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ത്രീ​ക​ള്‍ ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​ക​രു​തെ​ന്നും സാ​മ്പ​ത്തി​ക-ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. ആ​നി മ​സ്‌​ക്രി​നി​ല്‍നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ടു സാ​മൂ​ഹ്യ​നീ​തി​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ രാ​ഷ്ട്ര നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ പ​റ​ഞ്ഞു.

മോ​ണ്‍. യു​ജി​ന്‍ എ​ച്ച്. പെ​രേ​ര, ഫാ. ​ബീ​ഡ് മ​നോ​ജ് അ​മാ​ദോ, മോ​ണ്‍.​ വി​ല്‍​ഫ്ര​ഡ്, ഫാ. ​കോ​സ്‌​മോ​സ് തോ​പ്പി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ബാ​ട​ന്‍, വി​മ​ല സ്റ്റാ​ന്‍​ലി, ഷേ​ര്‍​ളി സ്റ്റാ​ന്‍​ലി, മെ​റ്റി​ല്‍​ഡ മൈ​ക്കി​ള്‍, ന​ക്ഷ​ത്ര സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.