ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിന്‍റെ വിവിധ കോ​ഴ്സുകളിലേ​ക്ക് അ​പേ​ക്ഷിക്കാം
Thursday, June 5, 2025 6:31 AM IST
പാ​ല​ക്കാ​ട്: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പാ​ല​ക്കാ​ട് സെ​ന്‍റ​റി​ൽ ഒ​രു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫു​ഡ് പ്രൊ​ഡ​ക്്ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് ബീ​വ​റേ​ജ് സ​ർ​വീ​സ് കോ​ഴ്സു​ക​ളാ​ണു​ള്ള​ത്. ഒ​ന്പ​തു​മാ​സം ക്ലാ​സ്റൂം പ​ഠ​ന​വും മൂ​ന്നു​മാ​സം സ്റ്റാ​ർ ഹോ​ട്ട​ലിം​ഗ് ട്രെ​യി​നിം​ഗു​മാ​ണ്. പി​എ​സ്‌​സി അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സാ​ണി​തെ​ന്നു പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് തോ​മ​സ് റോ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ല​സ് ടു- ​ത​ത്തു​ല്യം മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം. എ​ല്ലാ​വ​ർ​ക്കും പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. 60 ശ​ത​മാ​നം സീ​റ്റ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും 15ശ​ത​മാ​നം സീ​റ്റ് പ​ട്ടി​ക​വ​ർ​ഗ​ത്തി​നും 25 ശ​ത​മാ​നം സീ​റ്റ് ഇ​ത​ര​വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്റ്റൈ​പ്പ​ൻ​ഡോ​ടു​കൂ​ടി പ​ഠി​ക്കാ​ം.

കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ജോ​ലി സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്നു​മു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്. www.fcikerala.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം എ​സ്‌​സി- എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 രൂ​പ​യും മ​റ്റു വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. ഈ​മാ​സം പ​ത്തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​വ​ര​ങ്ങ​ൾ 04922 256677, 9142190406, 9605724950 ന​മ്പ​റു​ക​ളി​ൽ.