അ​ളു​വ​ശേരിയിലെ ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റി; വാഹനയാത്രികർക്ക് ആശ്വാസം
Thursday, June 5, 2025 6:32 AM IST
നെ​ന്മാ​റ: നെ​ന്മാ​റ- പോ​ത്തു​ണ്ടി റോ​ഡി​ൽ അ​ളു​വ​ശേരി കു​രി​ശു​പ​ള്ളി​ക്കു​സ​മീ​പം അ​പ​ക​ട​ക​ര​മാ​യിനി​ന്ന ഉ​ണ​ക്ക​മ​രം മു​റി​ച്ചു​മാ​റ്റി. ക​ഴി​ഞ്ഞ​ദി​വ​സം കെ. ​ബാ​ബു എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ടു മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നെ​ല്ലി​യാ​മ്പ​തി ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ പാ​ല​മ​ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ വെ​ട്ടി​മാ​റ്റി​യ​ത്. മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ലൈ​നും, നെ​റ്റ് വ​ർ​ക്ക്, കേ​ബി​ൾ ടി​വി എ​ന്നി​വ അ​ഴി​ച്ചു​മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് നാ​ലു​മ​ണി​ക്കൂ​റോ​ളം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി, നെ​റ്റ്‌​വ​ർ​ക്ക് ബ​ന്ധം ത​ട​സ​പ്പെ​ട്ടു.

ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഇ​ട​വേ​ള​യി​ൽ ഗ​താ​ഗ​ത​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. പോ​ത്തു​ണ്ടി​റോ​ഡി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​കൂ​ടാ​തെ പ​ത്തോ​ളം ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ പ​ല​യി​ട​ത്താ​യി അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു വാ​ഹ​ന​യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.