അ​ര​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കാ​ന്പ​യി​ൻ
Thursday, June 5, 2025 6:31 AM IST
അ​ര​പ്പാ​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ പ​രി​സ്ഥി​തിദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം സം​ഘ​ട​ന ന​ട​ത്തി​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കാ​ന്പ​യി​നി​ൽ ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ചെ​ടി​ക​ളും വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലും ഭൂ​മി​യെ ചേ​ർ​ത്തു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്പോ​ട്ടു​വെ​ച്ചാ​ണ് ഇ​ട​വ​ക​യി​ലെ 135 ലേ​റെ വീ​ട്ടു​കാ​ർ യു​വ​ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​നി​ക്കു​ന്ന ഭൂ​മി​ക്ക് പ​ച്ച​പ്പി​ന്‍റെ കു​ട എ​ന്ന കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ട​വ​ക​വി​കാ​രി ഫാ. ​ജി​ബി​ൻ ക​ണ്ട​ത്തി​ലും അ​സീ​സി കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ർ​മാ​രും ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​രും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും അ​ട​ക്കം ​കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു. മ​ര​ങ്ങ​ൾ വെ​ട്ടി ന​ശി​പ്പി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​സി​വൈ​എം സം​ഘ​ട​ന മു​ന്നോ​ട്ടു​വ​ന്ന​ത്.