പ​ന​യം​പാ​ടം ഇ​ന്നും അ​പ​ക​ട​മേ​ഖ​ല
Friday, June 6, 2025 1:28 AM IST
ക​ല്ല​ടി​ക്കോ​ട്‌: അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ചു. അ​തി​നു ഒ​രാ​ഴ്‌​ച മു​ന്പു​ത​ന്നെ മ​ഴ​യു​മെ​ത്തി. എ​ന്നാ​ൽ പ​ന​യം​പാ​ടം അ​പ​ക​ട​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ നീ​ളു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ 1.35 കോ​ടി നീ​ക്കി​വ​ച്ചി​ട്ടും പ​ന​യം​പാ​ട​ത്തെ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. ആ​ശ​ങ്കാ​കു​ല​രാ​ണ് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷത്തി​ൽ എ​ട്ടാം ക്ലാ​സിലെ​ത്തി​യ പു​തി​യ കു​ട്ടി​ക​ൾ​ക്കു പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന​തും ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു ക​രി​മ്പ ഹൈ​സ്കൂ‌​ളി​ൽ​നി​ന്നും ക്ലാ​സു​ക​ഴിഞ്ഞു ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ലു​കു​ട്ടി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തു​ട​ർ​ന്ന് മ​ന്ത്രി​മാ​രും മ​റ്റ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റോ​ഡി​ലെ അ​പാ​ക​ത​ക​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.

റോ​ഡ് പ​രു​ക്ക​നാ​ക്കി താ​ത്കാ​ലി​ക ഡി​വൈ​ഡ​റും കാ​മ​റ​യും സ്ഥാ​പി​ച്ച​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​ന്നും​ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. അ​ന്നു പ​രു​ക്ക​നാ​ക്കി​യ റോ​ഡ് വീ​ണ്ടും മി​നു​സ​മാ​യി തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. താ​ത്കാ​ലി​ക ഡി​വൈ​ഡ​റു​ക​ളി​ൽ വാ​ഹ​ന​മി​ടി​ച്ചു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു​തു​ട​ങ്ങി.

മ​ഴ പെ​യ്താ​ൽ ഈ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു യാ​തൊ​രു കു​റ​വു​മി​ല്ല. ഫ​ണ്ടു​ക​ളു​ടെ അ​പ​ര്യാ​പ്ത​യു​ടെ പേ​രി​ൽ റോ​ഡ് ന​വീ​ക​ര​ണ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം​വി​ളി​ച്ച്‌ റോ​ഡ്‌ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി പു​തി​യ റോ​ഡ്‌ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്‌.