തൈനട്ട് മ​ദ്യ​നി​ർ​മാ​ണ​ശാ​ലയ്​ക്കെ​തി​രേ വേ​റി​ട്ട സ​മ​ര​ം
Friday, June 6, 2025 1:28 AM IST
എ​ല​പ്പു​ള്ളി: നി​ർ​ദി​ഷ്ട മ​ദ്യ​നി​ർ​മാ​ണ ശാ​ല​ക്കെ​തി​രെ ലോ​ക പ​രി​സ്ഥി​തിദി​ന​ത്തി​ൽ എ​ല​പ്പു​ള്ളി പോ​രാ​ട്ട ജ​ന​കീ​യ​സ​മി​തി വ്യ​ത്യ​സ്ത​മാ​യ സ​മ​രപ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് തൈക​ൾ ന​ട്ടു​കൊ​ണ്ടാ​യി​രു​ന്നു സ​മ​രം. സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ന് കേ​ര​ള​പ്ര​ഭ പു​ര​സ്കാ​ര ജേ​താ​വ് പി. ​ഭു​വ​നേ​ശ്വ​രി സ​മ്മാ​നി​ച്ച തൈനട്ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ കെ. ​രേ​വ​തി ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പ​ള്ള​ത്തേ​രി, ഡി. ​ര​മേ​ശ​ൻ, ഗി​രീ​ഷ് ബാ​ബു, പി. ​അ​നി​ത, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ത​ങ്ക​ച്ച​ൻ, വി. ​ശി​വ​ൻ, ഒ.​കെ. മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രും നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ളും തൈ​ക​ൾ ന​ട്ടു.