പ​രി​സ്ഥി​തിദി​നം വ്യ​ത്യ​സ്ത​മാ​ക്കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ
Thursday, June 5, 2025 6:32 AM IST
പാലക്കാട്: സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ വ​ലി​യ സ​ന്ദേ​ശം ന​ൽ​കു​ന്ന സ്വാ​പ്പ് ഷോ​പ് കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും സം​രം​ഭത​ല​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. പു​ന​രു​പ​യോ​ഗം, ഉ​ത്പന്ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം എ​ന്നി​വ പ​രി​സ്ഥി​തി​ക്ക് ഏ​റെ ഗു​ണ​മാ​കു​ന്നു എ​ന്ന കാ​ര്യം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക​യാ​ണ് ഈ ​കാ​ന്പ​യി​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​റ്റൊ​രാ​ൾ ഉ​പ​യോ​ഗി​ച്ച ഉ​പ​യോ​ഗയോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ, ബാ​ഗ്, ചെ​രു​പ്പ്, ആ​ഭ​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ ഉ​ത്പന്ന​ങ്ങ​ൾ ജി​ല്ലാ​മി​ഷ​നി​ൽ എ​ത്തി​ച്ചും കൈ​മാ​റി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.