കൊല്ലം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപാരികളെയും വ്യവസായികളെയും സേവന ദാതാക്കളെയും സഹായിച്ച മുന്നണിക്ക് മനസാക്ഷി അനുസരിച്ച് വോട്ട് നല്‍കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്‍സ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. അന്യായമായി വാങ്ങുന്ന ജിഎസ് റ്റി അഞ്ച് ശതമാനമായി ഏകീകരിക്കണമെന്നും, ഉത്പ്പാദന രംഗത്ത് നിന്ന് ജി എസ് റ്റി പൂര്‍ണമായും കളക്ട് ചെയ്യണമെന്നും, രാജ്യത്ത് ഒറ്റ നികുതിയായി നിജപ്പെടുത്തണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയിലുള്ള എല്ലാ പൗരന്മാര്ക്കും സമത്വം, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം പുനഃസ്ഥാപിക്കുന്നവര്ക്കും, അഴിമതി പണം കൈപ്പറ്റാത്തവര്‍ക്കും, അഞ്ച് വര്‍ഷമെങ്കിലും രാഷ്ട്രീയം മാറാത്തവര്‍ക്കും വോട്ട് നല്കാന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ജില്ലാ ഭാരവാഹികളുടെയും കോര്പറേഷന് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാംബഷി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ , ട്രഷറര്‍ റൂഷ പി.കുമാര്‍ , ഡി. മുരളീധരന്, നുജും കിച്ചന് ഗാലക്സി, ഷിഹാന്‍ ബഷി, എച്ച്. സലീം, നാസര്‍ ചക്കാലയില്‍, എം. സിദ്ദീഖ് മണ്ണാന്റയ്യം, എം.പി.ഫൗസിയ ബീഗം, സുഭാഷ് പാറക്കല്‍ ,എം.നെസ്ല,നഹാസ്, അഡ്വ: രാജേഷ് നൗഷാദ്, സജു.എസ്, താജുദ്ദീന്, ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു.