ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 68.15ശതമാനം പോ​ളിം​ഗ്
Sunday, April 28, 2024 6:32 AM IST
കൊ​ല്ലം: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പി​ലെ ല​ഭ്യ​മാ​യ അ​ന്തി​മ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 68.15 ശ​ത​മാ​നം (904047) പേ​ര്‍ വോ​ട്ടി​ട്ടു. 479906 സ്ത്രീ​ക​ള്‍ / 424134 പു​രു​ഷന്മാര്‍/ 7 മ​റ്റു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടെ​ണ്ണം. ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​യ ച​വ​റ 125584, പു​ന​ലൂ​ര്‍ 134724, ച​ട​യ​മം​ഗ​ലം 139432, കു​ണ്ട​റ 144062, കൊ​ല്ലം 119308, ഇ​ര​വി​പു​രം 117571, ചാ​ത്ത​ന്നൂ​ര്‍ 123366 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​ചെ​യ്ത​വ​രു​ടെ എ​ണ്ണം.

ഏ​റ്റ​വു​മ​ധി​കം പോ​ളിം​ഗ് കു​ണ്ട​റ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​ണ്. കു​റ​വ് ഇ​ര​വി​പു​ര​വും. സ്ത്രീ​ക​ള്‍ ഏ​റ്റ​വു​മ​ധി​കം വോ​ട്ടു ചെ​യ്ത​ത് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും (76175) പു​രു​ഷന്മാ​ര്‍ ഏ​റ്റ​വു​മ​ധി​കം വോ​ട്ടു ചെ​യ്ത​ത് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​മാ​ണ് (67964) .
ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി 156695, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നാ​പു​രം 120271, കൊ​ട്ടാ​ര​ക്ക​ര 135432 , കു​ന്ന​ത്തൂ​ര്‍ 145461 എ​ണ്ണം​പേ​ര്‍ വോ​ട്ടി​ട്ടു.