പത്തനംതിട്ട: സാധാരണ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാകുകയും ചെയ്ത മഹനായ മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി അംഗം പി. മോഹൻ രാജ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് അനുസ്മരണ സമ്മേളനം പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശധാര സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. തുമ്പമൺ ഭാഭാസനാധിപൻ ഡോ. ഏബ്രാഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ഫാ. റോയി വർഗീസ്, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജി. അനിത,
വിജയ് ഇന്ധുചൂഡൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, ജോമോൻ പുതുപറമ്പിൽ, കെ.പി. മുകുന്ദൻ, എം.കെ. മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകാശധാര സ്കൂളിന് വാട്ടർപ്യൂരിഫയർ മെഷീൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്കു കൈമാറി.
കോന്നി: ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തിൽ ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പരിപാടിയുടെ ഭാഗമായി കോന്നി മണ്ഡലത്തിലെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം തല ഉദ്ഘാടനം അട്ടച്ചാക്കൻ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു.
കോൺഗ്രസ് ഭവനിൽ നടത്തിയ അനുസ്മരണ സദസ് മുതിർന്ന കോൺഗ്രസ് നേതാവ് മണ്ഡലം സെക്രട്ടറി റ്റി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി ഏബ്രഹാം, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജയപ്രകാശ് കോന്നി, സി.കെ ലാലു, ഷിജു അറപ്പുരയിൽ, പി. വി. ജോസഫ്, ജഗറുദ്ദീൻ, ഡെയ്സി, ജോളി തോമസ്, സജി തോമസ്, തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഉച്ചയ്ക്ക് കോന്നി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം സ്നേഹ കൂട്ടായ്മയും താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സ്നേഹപൊതി വിതരണവും നടത്തും. നാളെ വൈകുന്നേരം നാലിന് കോന്നി ടൗണിൽ സ്നേഹ സംഗമം പ്രാർഥനസദസ് എന്നിവ നടത്തും.
അടൂർ. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ത്തോടനു ബന്ധിച്ച് കോൺഗ്രസ് - ഐ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ അധ്യക്ഷതയിൽ കോട്ടമുകൾ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് മുഹ്സിൻ അൽ ഖാസിമി അനുസ്മരണപ്രഭാഷണം നടത്തി.
ഫാ. അജി ചെറിയാൻ, ഏഴംകുളം അജു, ബിജു വർഗീസ്, ഉമ്മൻ തോമസ്, ബാബു ദിവാകരൻ,കുഞ്ഞുഞ്ഞമ്മ ജോസഫ്,നിസാർ കാവിളയിൽ, സി. ടി. കോശി, കെ. പി. ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
പന്തളം:കേരള കൺസ്ട്രക്ഷൻ ജനറൽ വർക്കേഴ്സ് കോൺ ഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാംഅനുസ്മരണ സമേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സോളമൻ വരവുകാലായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അംജത്ത് അടുർ , സുരേഷ് പാണിൽ, ആ നി ജേക്കബ്, ദിനാമ്മ പീറ്റർ, അബ്ദുൾ കലാം ആസാദ്, രാധാമണി, ഷാനവാസ്, അഹമ്മദ് കബീർ, രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി:കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, ഇൻകാസ് ഖത്തർ ട്രഷറര് ഈപ്പൻ തോമസ്, ഡിസിസി അംഗം കീഴ് വായ്പൂര് ശിവരാജൻ, റെജി പണിക്കമുറി, സാം പട്ടേരി, ചെറിയാൻ മണ്ണഞ്ചേരി, കെ. ജി. സാബു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രമാടം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം ഇന്നു രാവിലെ ഒന്പതിന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് റബിൻ മോൻസി അധ്യക്ഷത വഹിക്കും.
മൈലപ്ര: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നീ വിവിധ പരിപാടികളോടെ മൈലപ്രായിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗങ്ങളായ പി.കെ. ഗോപി, ജയിംസ് കീക്കരിക്കാട്ട്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി മൈലപ്ര,ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ലിബു മാത്യു, ജോബിൻ തോമസ് മൈലപ്ര, ജോർജ് യോഹന്നാൻ, ബിജു സാമുവൽ, ഓമന വർഗീസ്, രാജു പുല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.