റാന്നി: കെഎസ്ആർടിസി ബസ് മതിലിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക്. തിരുവല്ലയിൽ നിന്നും റാന്നിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് കുന്പളന്താനം - റാന്നി റോഡിൽ അങ്ങാടി ഉന്നക്കാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ടെ അപകടത്തിൽപ്പെട്ടത്. അങ്ങാടി ഗ്രാമപഞ്ചായത്തംഗം ഏലിയാമ്മ ഷാജിയുടെ വീടിന്റെ മതിലിലാണ് ബസ് ഇടിച്ചു കയറിയത്.
കെഎസ്ആർടിസി ബസിന്റെ എതിർദിശയിൽ നിയന്ത്രണംവിട്ടുവന്ന കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനേ തുടർന്ന് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിയംപ്ലാവ് പുതുപറന്പിൽ മറിയാമ്മ സാജൻ (40), കരികുളം സ്വദേശികളായ ലക്ഷി (25), മീനാകുമാരി( 42), മുത്തൂർ ഷാജി മൻസിലിൽ ഷാജി മോൻ(62), പൂവന്മല വളയ്ക്കാട്ട് ജോണ്‍(76),ചേത്തയ്ക്കല്‍ കാക്കനാട്ട് വിജയന്‍പിള്ള (61),ഇടമണ്‍ അരുവിക്കുഴിയില്‍ റെയ്ച്ചല്‍(48), വെച്ചൂച്ചിറ കുളത്തുങ്കല്‍ സുബിന് (25), വൃന്ദാവനം മുണ്ടപ്പള്ളി ബിന്ദു (39), ജോബിയ(13),
ഉതിമൂട് വേങ്ങമൂട്ടില്‍ സണ്ണി വി.ജോര്‍ജ്(52), ജിനോ(21), റാന്നി ചാമക്കാലയില്‍ ജലജ(54), അടൂര്‍ ചരിവുവിള പുത്തന്‍വീട്ടില്‍ കരണ്‍(21), കണ്ടംരൂര് ഉപ്പോലില് മധു(53), കക്കുടിമണ്‍ പതാലിപ്പറമ്പില് പി.എ തോമസ് (73), ഇടമുറി പുള്ളോലില്‍ സജിനി(21) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.