ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​ടൂ​ർ ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Friday, July 18, 2025 3:54 AM IST
അ​ടൂ​ർ: ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​ടൂ​ർ ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​പി റോ​ഡി​ൽ സെ​ൻ​ട്ര​ൽ ടോ​ളി​ന് കി​ഴ​ക്ക് ജം​സ് ആ​ർ​ക്കേ​ഡി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

എ​ടി​എം, ലോ​ക്ക​ർ സൗ​ക​ര്യം, എ​ൻ​ആ​ർ​ഐ സേ​വ​ന​ങ്ങ​ൾ, വി​ശാ​ല​മാ​യ പ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ടൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മ​ഹേ​ഷ് കു​മാ​ർ, സ​ക്ക​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, ധ​ന​ല​ക്ഷ്മി ബാ​ങ്ക് ചെ​യ​ർ​മാ​ൻ ക​ല​ഞ്ഞൂ​ർ മ​ധു, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബേ​ബി,

ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​സൂ​ര്യ​രാ​ജ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സ​ണ്ണി ജോ​ർ​ജ്ജ്, തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ ഹെ​ഡ് വി.​വി.​ശ്രീ​കാ​ന്ത്, അ​ടൂ​ർ ശാ​ഖാ മാ​നേ​ജ​ർ സെ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.