അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ക്യാ​ന്പി​ലേ​ക്ക് സെ​ല​ക്‌ഷൻ; സോ​ന​യെ ആ​ദ​രി​ച്ച് മ​ന്ത്രി കേ​ളു
Thursday, July 17, 2025 3:40 AM IST
പ​ന്ത​ളം: അ​ണ്ട​ര്‍ 17 ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സ്. സോ​ന​യെ മ​ന്ത്രി ഒ. ​ആ​ർ. കേ​ളു ആ​ദ​രി​ച്ചു. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സോ​ന​യ്ക്ക് ക​ഴി​യ​ട്ടേ​യെ​ന്ന് മ​ന്ത്രി ആ​ശം​സി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി ശ്രീ ​അ​യ്യ​ന്‍​കാ​ളി മെ​മ്മോ​റി​യ​ല്‍ സ്‌​പോ​ര്‍​ട്‌​സ് എം​ആ​ര്‍​എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ന. സ്‌​പോ​ര്‍​ട്‌​സ് എം​ആ​ർ​എ​സി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ കു​ട്ടി​യു​മാ​ണ്.

അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ വെ​ള്ളാ​യ​ണി​യി​ല്‍ പ​ഠി​ക്കു​ന്ന സോ​ന പ​ത്ത​നം​തി​ട്ട കു​ള​ന​ട പാ​ണി​ല്‍ മ​ല​യു​ടെ വ​ട​ക്കേ​തി​ല്‍ സോ​മ​ന്‍ -വി​നീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സൈ​നു സ​ഹോ​ദ​ര​നാ​ണ്.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡി. ​ധ​ര്‍​മ​ല​ശ്രീ, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വി. ​സ​ജീ​വ്, ഫു​ട്‌​ബോ​ള്‍ കോ​ച്ച് ജൂ​ഡ് ആ​ന്‍റ​ണി, സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ എ​സ്. സ​ജു കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മന്ത്രിക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.