കെ​സി​എ​ല്‍ സീ​സ​ണ്‍ 2: ടീ​മു​ക​ളി​ൽ ഇ​ടം നേ​ടി​യ​വ​രി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്നു​ള്ള ആ​റ് താ​ര​ങ്ങ​ള്‍
Thursday, July 17, 2025 3:40 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ര​ണ്ടാം പ​തി​പ്പി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള ആ​റ് താ​ര​ങ്ങ​ള്‍ വി​വി​ധ ടീ​മു​ക​ള്‍​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും. കേ​ര​ള ടീ​മി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​വും ഐ​പി​എ​ല്‍ താ​ര​വു​മാ​യ വി​ഷ്ണു വി​നോ​ദ്, സു​ബി​ന്‍, ആ​ല്‍​ഫി ഫ്രാ​ന്‍​സി​സ്, കെ. ​ജെ. രാ​കേ​ഷ്, മോ​നു കൃ​ഷ്ണ, ഷൈ​ന്‍ ജോ​ണ്‍ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന ജി​ല്ല​യി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ള്‍. വി​ഷ്ണു, രാ​കേ​ഷ്, ഷൈ​ൻ എ​ന്നി​വ​ർ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളും സു​ബി​ൻ കു​റ്റൂ​ർ സ്വ​ദേ​ശി​യും മോ​നു ഓ​ത​റ​ക്കാ​ര​നു​മാ​ണ്.

സ​ഞ്ജു സാം​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം നേ​ടു​ന്ന താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് വി​ഷ്ണു വി​നോ​ദ്. ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്‌​സ് 12.80 ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ഷ്ണു​വി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​റ്റ​യ്ക്ക് ക​ളി​യു​ടെ ഗ​തി തി​രി​ക്കാ​ന്‍ കെ​ല്പു​ള്ള വി​ഷ്ണു​വി​നാ​യി വ​ലി​യ മ​ത്സ​ര​മാ​യി​രു​ന്നു ലേ​ല​ത്തി​നി​ടെ ന​ട​ന്ന​ത്. ഐ​പി​എ​ല്ലി​ല്‍ ബം​ഗ​ളൂ​രു, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, പ​ഞ്ചാ​ബ് ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ള്ള വി​ഷ്ണു ട്വ​ന്‍റി 20 ഫോ​ര്‍​മാ​റ്റി​ന് യോ​ജി​ച്ച ബാ​റ്റ​ര്‍ കൂ​ടി​യാ​ണ്.

ഇ​ത്ത​വ​ണ ലേ​ല​ത്തി​ന് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മാ​യി​രു​ന്നു കെ. ​ജെ. രാ​കേ​ഷ്. കേ​ര​ള ടീ​മം​ഗ​വും പി​ന്നീ​ട് സെ​ല​ക്ട​റു​മാ​യി​രു​ന്ന രാ​കേ​ഷ് ക​ളി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​വു​മാ​യാ​ണ് 42ാം വ​യ​സി​ലും ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 75,000 രൂ​പ​യ്ക്ക് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സാ​ണ് രാ​കേ​ഷി​നെ ടീ​മി​ലെ​ടു​ത്ത​ത്.

എ​സ്. സു​ബി​നാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് കെ​സി​എ​ല്‍ ക​ളി​ക്കു​ന്ന മ​റ്റൊ​രു താ​രം. സം​സ്ഥാ​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വെ​ടി​ക്കെ​ട്ട് ബാ​റ്റ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് സു​ബി​ൻ. സു​ബി​നെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് അ​ദാ​നി ട്രി​വാ​ണ്‍​ഡ്രം റോ​യ​ല്‍​സ് നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍​സ് ക​പ്പി​ലെ​യും എ​ന്‍​എ​സ്‌​കെ ട്രോ​ഫി​യി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സു​ബി​ന് ര​ണ്ടാം സീ​സ​ണി​ലും കെ​സി​എ​ല്ലി​ലേ​ക്ക് വ​ഴി തു​റ​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും കെ​സി​എ​ല്‍ ക​ളി​ച്ച​വ​രാ​ണ് ഷൈ​ന്‍ ജോ​ണ്‍ ജേ​ക്ക​ബ്, മോ​നു കൃ​ഷ്ണ എ​ന്നീ താ​ര​ങ്ങ​ള്‍. മോ​നു കൃ​ഷ്ണ തൃ​ശൂ​രി​നാ​യി 11 വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​പ്പോ​ള്‍ ഷൈ​ന്‍ കൊ​ച്ചി​ക്കാ​യി 10 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യി​രു​ന്നു. ഈ ​മി​ക​വാ​ണ് ഇ​ത്ത​വ​ണ​യും ഇ​വ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്ന​ത്.

കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ര്‍​സാ​ണ് ഇ​ത്ത​വ​ണ ഇ​രു​വ​രെ​യും സ്വ​ന്ത​മാ​ക്കി​യ​ത്. മോ​നു കൃ​ഷ്ണ​യെ 2.10 ല​ക്ഷ​ത്തി​ലും ഷൈ​ന്‍ ജോ​ണ്‍ ജേ​ക്ക​ബി​നെ ഒ​ന്ന​ര ല​ക്ഷ​ത്തി​ലു​മാ​ണ് ഗ്ലോ​ബ് സ്റ്റാ​ര്‍​സ് ടീ​മി​ലെ​ടു​ത്ത​ത്. 2.20 ല​ക്ഷ​ത്തി​ന് കൊ​ച്ചി സ്വ​ന്ത​മാ​ക്കി​യ ആ​ല്‍​ഫി​ഫ്രാ​ന്‍​സി​സാ​ണ് ലീ​ഗി​ല്‍ പ​ത്ത​നം​തി​ട്ട​യു​ടെ മ​റ്റൊ​രു സാ​ന്നി​ധ്യം.