x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃത്രിമ റബർ വില ഉയരുന്നു; റബർ ഉത്പാദക രാജ്യങ്ങൾക്കു പ്രതീക്ഷ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: March 30, 2026 01:39 AM IST | Updated: March 30, 2026 01:39 AM IST

സി​ന്ത​റ്റി​ക്ക്‌ റ​ബ​ർ കാ​ഴ്‌​ച​വ​ച്ച ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ആ​ഗോ​ള നി​ക്ഷേ​പ​ക​രെ റ​ബ​റി​ലേ​ക്കു വീ​ണ്ടും അ​ടു​പ്പി​ക്കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു ശേ​ഷം ലോ​ക വി​പ​ണി​യി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ കു​തി​ച്ചു​ചാ​ട്ട​മാ​ണു ക​ഴി​ഞ്ഞ വാ​രം കൃ​ത്രി​മ റ​ബ​റി​ൽ ദൃ​ശ്യ​മാ​യ​ത്‌. ഈ​സ്റ്റ​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി വെ​ളി​ച്ചെ​ണ്ണ ഉ​ത്​പാ​ദ​ക​ർ. കു​രു​മു​ള​കി​നു ത​ള​ർ​ച്ച.

കൃ​ത്രി​മ റ​ബ​ർ ശ​ക്തി​പ്പെ​ടു​ന്നു

സ്വാ​ഭാ​വി​ക റ​ബ​ർ വി​ല​യെ മ​റി​ക​ട​ന്നു കൃ​ത്രി​മ റ​ബ​ർ ശ​ക്ത​മാ​യ കു​തി​ച്ചു​ചാ​ട്ടം കാ​ഴ്‌​ച​വ​ച്ചു. 2024 ഓ​ഗ​സ്റ്റി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണു രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ പ്ര​കൃ​തി​ദ​ത്ത റ​ബ​റി​നെ കൃ​ത്രി​മ റ​ബ​ർ ക​വ​ച്ചു​വ​യ്ക്കു​ന്ന​ത്‌. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ച​തോ​ടെ ഈ ​മാ​സം കൃ​ത്രി​മ റ​ബ​ർ വി​ല 40 ശ​ത​മാ​നം വ​ർ​ധി​ച്ച്‌ 2400 ഡോ​ള​റാ​യി.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​യ​ള​വി​ൽ സി​ന്ത​റ്റി​ക് റ​ബ​ർ ഇ​തു പോ​ലൊ​രു കു​തി​ച്ചുചാ​ട്ടം കാ​ഴ്‌​്ച​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു ശേ​ഷം ആ​ദ്യ​മാ​ണു നി​ര​ക്ക്‌ ഇ​ത്ത​ര​ത്തി​ൽ ഉ​യ​രു​ന്ന​ത്‌. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല വീ​ണ്ടും ഉ​യ​രു​ന്ന​തു സി​ന്ത​റ്റി​ക്‌ റ​ബ​റി​നു താ​ങ്ങ്‌ പ​ക​ർ​ന്നാ​ൽ അ​ത്‌ റ​ബ​ർ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​മെ​ന്ന കാ​ര്യം മു​ൻ വാ​രം സൂ​ചി​പ്പി​ച്ച​തു ശ​രി​വ​ച്ചാ​ണ് ജ​പ്പാ​നി​ലും ബാ​ങ്കോ​ക്കി​ലും റ​ബ​ർ മി​ക​വ്‌ കാ​ഴ്‌​ച​വ​ച്ച​ത്‌.

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ കി​ലോ 365 യെ​ന്നി​ൽ​നി​ന്നും വാ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 357 യെ​ന്നി​ലേ​ക്ക്‌ ഇ​ടി​ഞ്ഞു, മു​ൻ വാ​രം ഇ​തേ കോ​ള​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ 356 യെ​ന്നി​ലെ സ​പ്പോ​ർ​ട്ട്‌ വി​പ​ണി നി​ല​നി​ർ​ത്തി 380 യെ​ൻ വ​രെ ഉ​യ​ർ​ന്നു. ഇ​തി​നി​ട​യി​ൽ കൃ​ത്രി​മ റ​ബ​ർ വി​ല ഉ​യ​ർ​ന്ന​ത്‌ ക​ണ്ട്‌ രം​ഗ​ത്തുനി​ന്നും പി​ന്നാ​ക്കം വ​ലി​ഞ്ഞ നി​ക്ഷേ​പ​ക​ർ തി​രി​ച്ചു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ 395 – 401 യെ​ൻ വ​രെ ഉ​യ​രാ​നു​ള്ള ക​രു​ത്ത്‌ റ​ബ​റി​നു ക​ണ്ടെ​ത്താ​നാ​വും.

ഇ​തി​നി​ട​യി​ൽ അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ അ​വ​സ​ര​മാ​ക്കി താ​യ്‌ മാ​ർ​ക്ക​റ്റാ​യ ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ്‌ വി​ല കി​ലോ 231 രൂ​പ​യി​ൽ നി​ന്ന് 248 രൂ​പ​യാ​യി. വി​ദേ​ശ​ത്ത്‌ നി​ന്നു​ള്ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ കേ​ര​ള​ത്തി​ൽ ഷീ​റ്റ്‌ വി​ല​യി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ള​വാ​ക്കി​യി​ല്ല. ട​യ​ർ ലോ​ബി ആ​ഭ്യ​ന്ത​ര ച​ര​ക്ക്‌ സം​ഭ​ര​ണ​ത്തി​ൽ പു​ല​ർ​ത്തി​യ ത​ണു​പ്പ​ൻ മ​നോ​ഭാ​വം ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി.

സം​സ്ഥാ​ന​ത്തു നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 21,600 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 22,200 രൂ​പ​യാ​യി. അ​ഞ്ചാം ഗ്രേ​ഡ്‌ 21,300 രൂ​പ​യി​ൽ​നി​ന്ന് 21,800 രൂ​പ​യാ​യി. ഒ​ട്ടു​പാ​ൽ 14,000 രൂ​പ​യി​ലും ലാ​റ്റ​ക്‌​സ്‌ 14,400 രൂ​പ​യി​ലു​മാ​ണ്. ഇ​തി​നി​ട​യി​ൽ വാ​രാ​ന്ത്യം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യകേ​ര​ള​ത്തി​ലും വേ​ന​ൽമ​ഴ ല​ഭ്യ​മാ​യ​ത്‌ ഉ​ത്പാ​ദ​ക​ർ​ക്കു പ്ര​തീ​ക്ഷ സ​മ്മാ​നി​ച്ചു. ഈ​സ്റ്റ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ തു​ട​ർ മ​ഴ​യ്‌​ക്കു​ള്ള സാ​ധ്യ​ത​ക​ൾ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാം.

നാ​ളി​കേ​ര​ത്തി​ൽ മാ​റ്റ​മി​ല്ല

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​ത്തി​ലും മാ​റ്റ​മി​ല്ല. ഈ​സ്റ്റ​ർ അ​ടു​ത്ത​തി​നാ​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്രാ​ദേ​ശി​ക ഡി​മാ​ൻ​ഡ് ഉ​യ​രു​മെ​ന്ന നി​ഗ​ന​മ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം വ്യ​വ​സാ​യി​ക​ൾ. മി​ല്ലു​കാ​ർ എ​ണ്ണ റി​ലീ​സിം​ഗ് നി​യ​ന്ത്രി​ച്ചു വി​ല ഉ​യ​ർ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്‌.

നേ​ര​ത്തെ വെ​ളി​ച്ചെ​ണ്ണ വി​ല ഉ​യ​ർ​ത്താ​ൻ ത​മി​ഴ്‌​നാ​ട്‌ ലോ​ബി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ ഒ​രു വി​ഭാ​ഗം വ്യ​വ​സാ​യി​ക​ൾ സ്റ്റോ​ക്കു​ള്ള എ​ണ്ണ വി​റ്റു​മാ​റാ​ൻ കാ​ണി​ച്ച തി​ടു​ക്കം വി​ല ഇ​ടി​വി​നു കാ​ര​ണ​മാ​യി. കാ​ങ്ക​യ​ത്ത്‌ എ​ണ്ണ വി​ല 22,350 രൂ​പ​യാ​യും കൊ​പ്ര 15,050 രൂ​പ​യാ​യും കു​റ​ഞ്ഞു. കൊ​ച്ചി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​ത്തി​ലും എ​ണ്ണ 26,900 രൂ​പ​യി​ലാ​ണ്.

കു​രു​മു​ള​കി​നു ത​ള​ർ​ച്ച,ഏ​ല​ത്തി​നു താ​ത്പ​ര്യം

കു​രു​മു​ള​കി​ന് അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളി​ൽ​നി​ന്നു​ള്ള ആ​വ​ശ്യം കു​റ​ഞ്ഞ​ത്‌ ഉ​ത്പ​ന്ന വി​ല​യെ അ​ല്പം ത​ള​ർ​ത്തി. നാ​ട​ൻ കു​രു​മു​ള​ക്‌ കാ​ര്യ​മാ​യി വി​ല്പ​ന​യ്‌​ക്ക്‌ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും നി​ര​ക്കു താ​ഴ്‌​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്താ​ൻ വാ​ങ്ങ​ലു​കാ​ർ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്‌. എ​ന്നാ​ൽ, ഉ​ത്പാ​ദ​ക​ർ വി​ല്പ​ന​യ്‌​ക്ക്‌ കാ​ര്യ​മാ​യ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.

ഈ​സ്റ്റ​ർ അ​ടു​ത്ത​തോ​ടെ പ​ണ​ത്തി​നു​ള്ള ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ചെ​റു​കി​ട ക​ർ​ഷ​ക​ർ ച​ര​ക്ക്‌ വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണു വാ​ങ്ങ​ലു​കാ​ർ. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ്‌ 69,500 രൂ​പ​യി​ൽ​നി​ന്ന് 68,700 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല 70,700 രൂ​പ.

ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ളി​ൽ നി​ന്നും ശ​ക്ത​മാ​യ വാ​ങ്ങ​ൽ താ​ത്പ​ര്യം ഏ​ല​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടു. വ​ലി​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​യ​റ്റു​മ​തി സ​മൂ​ഹം ഉ​ത്സാ​ഹി​ച്ചു. ശ​രാ​ശ​രി ഇ​നം ഏ​ല​ക്ക വാ​രാ​ന്ത്യം കി​ലോ 2232 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 2523 രൂ​പ​യി​ലു​മാ​ണ്.

K-Rail Survey K-Rail Survey

Tags : Artificial rubber prices rise

Recent News

Corehub Up