x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറുനാരങ്ങയ്ക്ക് വലിയ വില


Published: April 25, 2026 05:08 AM IST | Updated: April 25, 2026 05:08 AM IST

കാ​​ല​​ടി: വേ​​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ ചെ​​റു​​നാ​​ര​​ങ്ങ​​യു​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ന്നു. കി​​ലോ​​യ്ക്ക് 200 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലാ​​ണ് മൊ​​ത്ത വി​​ല. വേ​​ന​​ലി​​ന് മു​​മ്പ് 50 മു​​ത​​ൽ 60 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. ഇ​​താ​​ണ് ഇ​​പ്പോ​​ള്‍ കു​​തി​​ച്ചു​​യ​​ർ​​ന്ന് 250 ല്‍ ​​എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ചി​​ല്ല​​റ മാ​​ര്‍ക്ക​​റ്റി​​ല്‍ ഒ​​രു നാ​​ര​​ങ്ങ​​യ്ക്ക് അ​​ഞ്ച് രൂ​​പ മു​​ത​​ൽ 10 രൂ​​പ​​യ്ക്ക​​ടു​​ത്ത് വ​​രെ ന​​ല്‍ക​​ണം. ക​​ഴി​​ഞ്ഞ മാ​​സം 100-120 രൂ​​പ​​യാ​​യി​​രു​​ന്നു. വേ​​ന​​ല്‍ ക​​ടു​​ത്ത​​തും ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തു​​മാ​​ണ് വി​​ല കു​​തി​​ച്ചു​​യ​​രാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. വി​​ഷു​​ത്ത​​ലേ​​ന്ന് 180 രൂ​​പ​​യാ​​യി​​രു​​ന്നു ചെ​​റു നാ​​ര​​ങ്ങ വി​​ല. ചൂ​​ട് ഇ​​നി​​യും കൂ​​ടു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍ട്ട്. അ​​തി​​നാ​​ല്‍ ത​​ന്നെ വി​​ല ഉ​​ട​​നെ കു​​റ​​യാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല.

നാ​​ര​​ങ്ങ​​യ്ക്ക് മാ​​ത്ര​​മ​​ല്ല, നാ​​ര​​ങ്ങാ വെ​​ള്ള​​ത്തി​​നും വി​​ല വ​​ര്‍ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 15 രൂ​​പ മു​​ത​​ല്‍ ല​​ഭി​​ച്ചി​​രു​​ന്ന നാ​​ര​​ങ്ങാ വെ​​ള്ള​​ത്തി​​ന് പ​​ല​​യി​​ട​​ത്തും 25 രൂ​​പ വ​​രെ​​യാ​​ണ് ഇ​​ടാ​​ക്കു​​ന്ന​​ത്.

Tags : High price lemons

Recent News

Corehub Up