x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ര​ണ്ടു കോ​ടി​യു​ടെ പ​ദ്ധ​തി​യു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ


Published: February 4, 2026 10:55 PM IST | Updated: February 4, 2026 10:55 PM IST

തൃ​​​ശൂ​​​ർ: നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ. സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ൻ​​​സ​​​ർ​​​ബാ​​​ധി​​​ത​​​രാ​​​യ ആ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ​​​ക്ക് 20,000 രൂ​​​പ​​​യു​​​ടെ മ​​​രു​​​ന്നു​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

ലോ​​​ക കാ​​​ൻ​​​സ​​​ർ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തൃ​​​ശൂ​​​ർ ച​​​ക്കോ​​​ളാ​​​സ് പ​​​വ​​​ലി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മം​​​മ്ത മോ​​​ഹ​​​ൻ​​​ദാ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി.

സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക. ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ട​​​ഷ​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. പാ​​​വ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും കു​​​ട്ടി​​​ക​​​ളി​​​ലെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യ്ക്കു മാ​​​ത്ര​​​മാ​​​യി തൃ​​​ശൂ​​​രി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക ആ​​​ശു​​​പ​​​ത്രി സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്നും ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​സ​​​മൂ​​​ഹ​​​ത്തെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2009ൽ ​​​ആ​​​രം​​​ഭി​​​ച്ച ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ മു​​​ഖേ​​​ന രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം നി​​​ര​​​വ​​​ധി സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സാ​​​ന്പ​​​ത്തി​​​ക​​​പി​​​ന്തു​​​ണ, ഹൃ​​​ദ്രോ​​​ഗി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ പേ​​​സ്മേ​​​ക്ക​​​റു​​​ക​​​ൾ, മ​​​റ്റു മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ന്നീ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ക​​​ർ​​​ണാ​​​ട​​​ക, തെ​​​ല​​​ങ്കാ​​​ന, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം ജോ​​​യ് ഹോ​​​മു​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ൾ​​​ക്ക് ജോ​​​യ് ഓ​​​ഫ് ഹോ​​​പ്പ് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ച​​​ട​​​ങ്ങി​​​ൽ വി​​​പി​​​എ​​​സ് ലേ​​​ക്‌ഷോർ ഹോ​​​സ്പി​​​റ്റ​​​ൽ ഗൈ​​​ന​​​ക് ഓ​​​ങ്കോ​​​ള​​​ജി ആ​​​ൻ​​​ഡ് ബ്രെ​​​സ്റ്റ് സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ചി​​​ത്ര​​​താ​​​ര, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ളി ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, അ​​​മ​​​ല ഹോ​​​സ്പി​​​റ്റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ, ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ഹോ​​​സ്പി​​​റ്റ​​​ൽ സി​​​ഇ​​​ഒ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Joy Alukkas Foundation cancer patients Joy Alukkas Foundation needy families

Recent News

Corehub Up