x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​​പ്രി​​ലി​​ൽ വാ​​ഹ​​നവി​​പ​​ണി​​യിൽ വില്പനക്കുതിപ്പ്


Published: May 5, 2026 10:51 PM IST | Updated: May 5, 2026 10:51 PM IST

ന്യൂ​​ഡ​​ൽ​​ഹി: ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ഫ്എ​​ഡി​​എ) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഏ​​പ്രി​​ലി​​ൽ ഇ​​ന്ത്യ​​ൻ വാ​​ഹ​​നവി​​പ​​ണി മി​​ക​​ച്ച വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ഏ​​പ്രി​​ലി​​ൽ 26,11,317 യൂ​​ണി​​റ്റു​​ക​​ളാ​​ണ് വി​​റ്റ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ 12.94 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ്. മു​​ൻ വ​​ർ​​ഷ​​ത്തെ 23,12,221 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ല്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്.

ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന 2025 ഏ​​പ്രി​​ലി​​ലെ 16,95,638 യൂ​​ണി​​റ്റി​​നേ​​ക്കാ​​ൾ 13.01 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 19,16,258 യൂ​​ണി​​റ്റി​​ലെ​​ത്തി. ഈ ​​വി​​ഭാ​​ഗ​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഏ​​പ്രി​​ൽ മാ​​സ​​മാ​​യി ഇ​​തു മാ​​റി.

ന​​ഗ​​ര​​മേ​​ഖ​​ല​​ക​​ളി​​ൽ 14.07 ശ​​ത​​മാ​​ന​​വും ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 12.30 ശ​​ത​​മാ​​ന​​വും വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച നേ​​ടാ​​ൻ ഇ​​രു​​ച​​ക്ര വി​​പ​​ണി​​ക്ക് സാ​​ധി​​ച്ചു.

ഇ​​രു​​ച​​ക്ര ഇ​​വി വാ​​ഹ​​ന വി​​ല്പ​​ന​​യി​​ൽ മാ​​ർ​​ച്ചി​​നെ അ​​പേ​​ക്ഷി​​ച്ച് ഏ​​പ്രി​​ലി​​ൽ വ​​ള​​ർ​​ച്ച കു​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ ഓ​​ഫ​​റു​​ക​​ളു​​ണ്ടാ​​യി​​രു​​ന്ന മാ​​ർ​​ച്ചി​​ൽ 9.79 ശ​​ത​​മാ​​ന​​യി​​രു​​ന്ന വി​​ല്പ​​ന ഏ​​പ്രി​​ലി​​ൽ 7.76 ശ​​ത​​മാ​​ന​​മാ​​യി താ​​ഴ്ന്നു. എ​​ന്നി​​രു​​ന്നാ​​ലും 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ശ​​രാ​​ശ​​രി​​യാ​​യ 6.5 ശ​​ത​​മാ​​ന​​ത്തി​​ലും മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​രാ​​ൻ സാ​​ധി​​ച്ചു.

മു​​ച്ച​​ക്ര​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 7.19 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന 4,07,355 യൂ​​ണി​​റ്റി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 12.21 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ്.

ഇ​​ത് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​പ​​ണി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഏ​​പ്രി​​ൽ മാ​​സ വി​​ല്പ​​ന​​യാ​​ണ്. വാ​​ണി​​ജ്യ​​വാ​​ഹ​​ന​​ങ്ങ​​ളു​​ടേ​​ത് 15.02 ശ​​ത​​മാ​​ന​​വും വ​​ർ​​ധി​​ച്ചു. ട്രാ​​ക്ട​​റു​​ക​​ളു​​ടെ വി​​ല്പ​​ന 23.22 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ർ​​മാ​​ണോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 2.25 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി.

Tags : vehicle market Sales

Recent News

Corehub Up