ദോഹ: ഖത്തറിനെ ഗ്ലോബല്‍ മലയാളി കമ്യൂണിറ്റിയുമായും ലോകരാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ടാല്‍റോപിന്റെ ജിസിസിയിലെ രണ്ടാമത്തെ ഓഫീസ് ദോഹ വെസ്റ്റ് ബേ അല്‍ജസീറ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടാല്‍റോപ് ചീഫ് എക്കോസിസ്റ്റം ഓഫീസര്‍ ഫാസില സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ടാല്‍റോപിന്റെ വിവിധ വെഞ്ച്വറുകളെയും എക്കോസിസ്റ്റത്തെയും ലോകത്തെ 193 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം ഖത്തറിന്റെ വ്യവസായസാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ടപ്പുകളെ ഇന്റര്‍നാഷണല്‍ തലത്തിലേക്കു സ്കെയില്‍ ചെയ്യാന്‍ സാധിക്കുന്ന പ്രധാന ഹബ്ബായി ഇതോടെ ഖത്തര്‍ മാറും.
193 രാജ്യങ്ങളിലേക്കും ടാല്‍റോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു ഖത്തറില്‍ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
Tags : Talrop Qatar office