x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ ... പൊ​ന്ന​മ്മ​യ​ല്ല​മ്മേ... ത​ങ്ക​മ്മ!

വെബ്ഡെസ്ക്
Published: July 24, 2026 01:27 AM IST | Updated: July 24, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

2026 ജൂ​ലൈ 19. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യം ഇ​ള​കി​മ​റി​യു​ക​യാ​ണ്. അ​ർ​ജ​ന്‍റീ​ന​യെ ഒ​രു ഗോ​ളി​ന് തോ​ല്പി​ച്ച്, സ്പെ​യി​ൻ ഫി​ഫ ലോ​ക​ക​പ്പ് വി​ജ​യം നേ​ടി​യ നി​മി​ഷം! സ്പെ​യി​ൻ ടീ​മി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ജ​യാ​ര​വ​ങ്ങ​ൾ​ക്കും അ​ർ​ജ​ന്‍റീ​ന​യു​ടെ​യും മെ​സി ഫാ​ൻ​സി​ന്‍റെ​യും ആ​ർ​ത്ത​നാ​ദ​ങ്ങ​ൾ​ക്കു​മി​ട​യി​ലൂ​ടെ ത​നി​ക്കു കി​ട്ടി​യ സ്വ​ർ​ണ​മെ​ഡ​ലും കൈ​യി​ലു​യ​ർ​ത്തി, ഗാ​ല​റി​യി​ലേ​ക്കു നോ​ക്കി​ക്കൊ​ണ്ട് ഗ്രൗ​ണ്ടി​ന്‍റെ അ​രി​കി​ലൂ​ടെ ഒ​രാ​ൾ ഓ​ടു​ക​യാ​ണ്.

അ​യാ​ളു​ടെ പേ​രാ​ണ് നി​ക്കോ വി​ല്യം​സ്! ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ടീം ​അം​ഗം. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 12-ന് 24-ാം ​പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​വ​ൻ. "മ​ക​നേ...' എ​ന്ന വി​ളി​യു​മാ​യി ഗാ​ല​റി​യി​ൽ​നി​ന്നും ഇ​രു​കൈ​ക​ളും നീ​ട്ടി​നി​ന്ന മ​രി​യ ആ​ർ​ഥ​ർ എ​ന്ന അ​വ​ന്‍റെ അ​മ്മ​യെ ക​ണ്ട​തും ഈ​റ​ണ​നി​ഞ്ഞ മി​ഴി​ക​ളോ​ടെ നി​ക്കോ, ത​ന്‍റെ മെ​ഡ​ൽ അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ ചാ​ർ​ത്തി! ചു​റ്റും പൊ​തി​ഞ്ഞ ചാ​ന​ലു​ക​ളോ​ട​വ​ൻ പ​റ​ഞ്ഞു:

"ക​ളി​ക്ക​ള​ത്തി​ൽ എ​നി​ക്ക് വ​ള​രെ​വേ​ഗം ഓ​ടാ​ൻ ക​ഴി​യും. എ​ന്നാ​ൽ, എ​നി​ക്ക് എ​ന്‍റെ അ​മ്മ​യോ​ളം വേ​ഗ​ത്തി​ൽ ഓ​ടാ​നാ​വി​ല്ല. കാ​ര​ണം ജ​ന്മ​നാ​ടാ​യ ആ​ഫ്രി​ക്ക​യി​ലെ ഘാ​ന​യി​ൽ​നി​ന്ന്, ര​ക്ഷ​പ്പെ​ട്ട്, സ​ഹാ​റ​മ​രു​ഭൂ​മി താ​ണ്ടി​യാ​ണ് അ​മ്മ​യു​മ​ച്ഛ​നും സ്പെ​യി​നി​ലെ​ത്തി​യ​ത്! അ​തി​നാ​ൽ, എ​ന്‍റെ അ​മ്മ​യ്ക്കാ​ണ് ഈ ​മെ​ഡ​ലി​ന് എ​ന്നേ​ക്കാ​ളും അ​ർ​ഹ​ത!''

പ്രി​യ കൂ​ട്ടു​കാ​രേ, ലോ​കം കോ​രി​ത്തി​രി​ച്ചു​നി​ന്ന അ​നു​പ​മ നി​മി​ഷ​മാ​ണി​ത്! നി​ക്കോ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണ്. വെ​റും മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ്, ആ​ഫ്രി​ക്ക​യി​ലെ ഘാ​ന​യി​ൽ​നി​ന്നും അ​ഭ​യാ​ർ​ത്ഥി​ക​ളാ​യി സ​ഹാ​റ മ​രു​ഭൂ​മി കാ​ൽ​ന​ട​യാ​യി ന​ട​ന്ന് സ്പെ​യി​നി​ലെ​ത്തി​യ ഫെ​ലി​ക്സ് വി​ല്യം​സി​ന്‍റെ​യും മ​രി​യ ആ​ർ​ഥ​റി​ന്‍റെ​യും മ​ക്ക​ളാ​ണ് സ്പെ​യി​ൻ നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ ടീം ​അം​ഗ​ങ്ങ​ളാ​യ ഇ​നാ​ക്കി വി​ല്യം​സും നി​ക്കോ വി​ല്യം​സും!

നി​ക്കോ​യു​ടെ ക​ഥ കേ​ട്ട​പ്പോ​ൾ ഘാ​ന​യി​ൽ​നി​ന്ന് സ​ഹാ​റ​മ​രു​ഭൂ​മി​വ​ഴി സ്പെ​യി​നി​ലെ​ത്താ​നു​ള്ള ദൂ​രം ഗൂ​ഗി​ൾ​മാ​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു​നോ​ക്കി! 5700 മു​ത​ൽ 6000 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ ​മാ​താ​പി​താ​ക്ക​ൾ ന​ട​ന്ന​ത്. കാ​ൽ​ന​ട​യാ​യി ന​ട​ന്നാ​ൽ, ഏ​ക​ദേ​ശം 130 മു​ത​ൽ 150 ദി​വ​സ​ങ്ങ​ൾ നി​ർ​ത്താ​തെ ന​ട​ക്ക​ണം, ഈ ​ദൂ​രം പൂ​ർ​ത്തി​യാ​വാ​ൻ!

ഒ​രു​പ​ക്ഷേ, അ​വ​ർ ഘാ​ന​യി​ൽ​നി​ന്നും അ​ൾ​ജീ​രി​യാ​യി​ലൂ​ടെ സ​ഹാ​റാ ക​ട​ന്ന് ഒ​റാ​നി​ൽ​നി​ന്ന് ക​പ്പ​ൽ​ക​യ​റി അ​ലി​ക്കാ​ന്‍റ തീ​ര​ത്തി​റ​ങ്ങി ആ​ഗോ​സ്റ്റി​ലൂ​ടെ സ്പെ​യി​നി​ലെ​ത്തി​യി​ട്ടു​ണ്ടാ​കും! അ​ല്ലെ​ങ്കി​ൽ വെ​സ്റ്റ് സ​ഹാ​റ​വ​ഴി ന​ട​ന്ന് മൊ​റോ​ക്കോ ക​ട​ന്ന് ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ടു​ക്കി​ലൂ​ടെ സ്പെ​യി​നി​ലെ​ത്തി​യി​ട്ടു​ണ്ടാ​കും!

കൂ​ട്ടു​കാ​രേ, നി​ങ്ങ​ളു​ടെ ഇ​ന്നി​ലേ​ക്ക്, നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ട​ന്നു​തീ​ർ​ത്ത ഇ​ന്ന​ലെ​ക​ൾ എ​ത്ര​യെ​ന്ന് എ​ത്ര​പേ​ർ​ക്ക​റി​യാം! എ​ന്‍റെ മാ​താ​പി​താ​ക്ക​ളും നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളും ജീ​വി​ത​ത്തി​ൽ നി​ര​വ​ധി സ​ഹാ​റ​മ​രു​ഭൂ​മി​യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്, തീ​ർ​ച്ച! ആ​ഫ്രി​ക്ക​യി​ലെ സ​ഹാ​റ​മ​രു​ഭൂ​മി​യി​ൽ പ​ക​ൽ പ​ല​പ്പോ​ഴും 60 ഡി​ഗ്രി​യാ​ണ് ചൂ​ട്! ചു​ട്ടു​പൊ​ള്ളു​ന്ന മ​ണ​ൽ​പ്പ​ര​പ്പി​ലൂ​ടെ കൊ​ടി​യ വി​ശ​പ്പും ദാ​ഹ​വും സ​ഹി​ച്ച്, എ​ത്തി​ച്ചേ​രു​ന്ന കാ​നാ​ൻ​നാ​ട്ടി​ൽ തേ​നും പാ​ലും ഒ​ഴു​ക​ണേ​യെ​ന്ന് ഓ​രോ കി​ത​പ്പി​ലും പാ​ർ​ത്ഥി​ച്ച്, വി​യ​ർ​ത്തൊ​ലി​ച്ചു ന​ട​ന്ന​ത്, നി​ക്കോ​യു​ടെ മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മ​ല്ല, ന​മ്മു​ടേ​യും മാ​താ​പി​താ​ക്ക​ളാ​ണ്!

ക​ട​ബാ​ധ്യ​ത​ക​ളു​ടേ​യും രോ​ഗ​ങ്ങ​ളു​ടേ​യും പ​രാ​ജ​യ​ഭീ​തി​യു​ടെ​യും ജീ​വി​ത ഭാ​ണ്ഡ​ങ്ങ​ളു​മാ​യി ജീ​വി​ത​ത്തി​ന്‍റെ സ​ഹാ​റ​താ​ണ്ടു​ന്ന ന​മ്മു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ഈ ​ജീ​വി​ത​യാ​ത്ര​യി​ൽ, സ്നേ​ഹ​ത്തി​ന്‍റെ തേ​ന​രു​വി​ക​ളും സ​ത്യ​സ​ന്ധ​ത​യു​ടെ വെ​ൺ​മേ​ഘ​ത്ത​ണ​ലും വി​ശ്വ​സ്ത​ത​യു​ടെ ദീ​പ​സ്തം​ഭ​ങ്ങ​ളു​മാ​കാ​ൻ മ​ക്ക​ളാ​യ ന​മു​ക്ക് ക​ഴി​യ​ണം! അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ അ​ള​വ​റി​യ​ണം. അ​വ​ർ ന​മു​ക്കാ​യി താ​ണ്ടി​യ സ​ഹാ​റ​ക​ളു​ടെ ദൂ​ര​മ​റി​യ​ണം.

അ​പ്പോ​ൾ, ത​ന്‍റെ പൊ​ന്നാ​യ അ​മ്മ​യോ​ളം വ​രി​ല്ല ഈ ​പൊ​ന്നി​ന്‍റെ മെ​ഡ​ൽ എ​ന്നു തി​രി​ച്ച​റി​ഞ്ഞ നി​ക്കോ​യേ​പ്പോ​ലെ ന​മ്മു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും സ്ഥി​ര​പ​രി​ശ്ര​മ​ത്തി​ന്‍റെ​യും വേ​ർ​പ്പു​തു​ള്ളി​ക​ൾ പ​തി​ച്ച ജീ​വി​ത​മാ​കു​ന്ന മെ​ഡ​ലു​യ​ർ​ത്തി ന​മു​ക്കും പ​റ​യാ​ൻ ക​ഴി​യും, അ​മ്മ പൊ​ന്ന​മ്മ​യ​ല്ല​മ്മേ, ത​ങ്ക​മ്മ​യാ​ണ്. ത​നി​ത്ത​ങ്കം​കൊ​ണ്ടെ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച എ​ന്‍റെ ത​ങ്ക​മ്മ!

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : DCL KochettenteLetter amma Thankamm

Recent News

Corehub Up